പഴശ്ശി രാജയിലെ മമ്മൂട്ടിയുടെ നായിക മാക്കമായി എത്തി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കനിഹ.
മുന്‍പ് മലയാളത്തില്‍ പല ചിത്രങ്ങളിലും അഭിനയിച്ചി്ടുണ്ടെങ്കിലും അടയാളപ്പെടുത്തുന്നത് എക്കാലവും മമ്മൂട്ടിയുടെ നായികയായി എത്തിയ പഴശ്ശി രാജയിലെ വേഷമാണ്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന നടി മേക്ക് അപ്പ് ഇല്ലാതെ എത്തിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ഇതിന്രെ രഹസ്യവും താരം തന്നെ പറയുന്നുണ്ട്.
എന്തുകൊണ്ട് മേക്കപ്പോ ഡിസൈനര്‍ വസ്ത്രങ്ങളോ ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു എന്നത് എന്നോട് എല്ലാവരും സ്ഥിരമായി ചോദിക്കുന്ന കാര്യമാണിത്.ഫാന്‍സി പശ്ചാത്തലം പോലുമില്ലാതെ കാഷ്വലായ ചിത്രങ്ങള്‍ എന്തുകൊണ്ട് പങ്കുവെക്കുന്നു എന്നത്. ഇതിനുള്ള മറുപടിയും കനിഹ നല്കുന്നു.
വിത്ത് ഔട്ട് മേക്കപ്പ് ചിത്രങ്ങള്‍ തന്നെ പങ്കുവച്ചു കൊണ്ടാണ് കനിഹ ഇതിനുള്ള മറുപടി നല്‍കുന്നത്. തന്നെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ യഥാര്‍ത്ഥ തന്നെ കാണാനുള്ള ഇടമാണെന്നാണ് കനിഹ പറയുന്നത്. എല്ലാ കുറവുകളോടേയും തന്നെ അംഗീകരിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കും അതിന് കഴിയണമെന്നും കനിഹ ആവര്‍ത്തിക്കുന്നു.
എന്തിനാണ് സത്യമല്ലാത്ത ഒരു മുഖം കാണിക്കണമെന്ന് കനിഹ ചോദിക്കുന്നു. തനിക്ക് താനായിരുന്നാല്‍ മതി. അതിനെ ഇഷ്ടപ്പെട്ടാല്‍ മതി. ഇതിലൂടെ ആര്‍ക്കെങ്കിലും പ്രചോദനം നല്കാന് സാധിച്ചാല്‍ അത് മതിയെന്നും കനിഹ പറയുന്നു.
താന്‍ ഇവിടെ സ്നേഹത്തിനാണ് വരുന്നതെന്നും കനിഹ പറയുന്നു. താരത്തിന്റെ പോസ്റ്റ് വൈറലാവുകയാണ്.