രണ്ട് ആഴ്ചയോളം കൊച്ചി നിവാസികളെ മരണത്തിന് മുന്നില്‍ നിര്‍ത്താന്‍ കാരണമായ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം സിനിമയാകുന്നു. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തവും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുമാകും കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന ചിത്രം പറയുന്നത്.
‘ഇതുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മറയൂരില്‍ ആരംഭിച്ചു. അനില്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമയുടെയും രചനയും സംവിധാനവും നിര്‍വഹിക്കുന്നത് അനിലാണ്.
നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനില്‍. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെതുടര്‍ന്ന് പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
ടൈറ്റസ് പീറ്റര്‍ ആണ് നിര്‍മാണം.ബ്രഹ്മപുരത്തെ പുകയടങ്ങുന്നതിനു മുന്‍പ് ഈ സംഭവത്തെക്കുറിച്ചൊരു സിനിമ വരുന്നത് ചര്‍ച്ചയാവുകയാണ്. അതേസമയം രണ്ടാഴ്ച മുന്നേയാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ തീപിടിത്തം ഉണ്ടായത്.
തീപിടിത്തത്തെ തുര്‍ന്ന് ഉണ്ടായ പുകയില്‍ കൊച്ചി നഗരത്തിലെ ജനങ്ങള്‍ വലഞ്ഞിരുന്നു. ആഴ്ചകളോളം പുകയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു നഗരവും സമീപ പ്രദേശങ്ങളും.
പലര്‍ക്കും ശ്വാസതടസങ്ങള്‍ പോലുള്ള ആരോഗ്യപ്രശങ്ങള്‍ ഉണ്ടായിരുന്നു. മാലിന്യത്തിലെ വിഷ വസ്തുക്കള്‍ കത്തിയത് ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടാക്കുമോ എന്നാണ് ജനങ്ങള്‍ ഭയപ്പെട്ടിരിക്കുന്നത്.