നടി ഹണി റോസ് തന്നെയാണ് ഇപ്പോള്‍ താരം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രത്തെ ഹണി റോസ് അവതരിപ്പിച്ചു. മലയാളത്തിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളിലും ഹണി അഭിനയിച്ചിട്ടുണ്ട്. ഇന്ന് ഉദ്ഘാടനങ്ങളിലാണ് ഹണിയെ കൂടുതലും കാണുന്നത് . ഇതിനിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും താരം എത്താറുണ്ട്. അത്തരത്തില്‍ പുതിയ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ക്ലാസി ലുക്കിലുള്ള ഹണി റോസിനെയാണ് ഫോട്ടോകളില്‍ കാണാന്‍ സാധിക്കുക. ഗ്ലറ്ററിംഗ് ഉള്ള ?ജമ്പ് സ്യൂട്ട് ആണ് താരം ധരിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തുയത്. ‘ഏയ്ഞ്ചല്‍ റാണി’ എന്നാണ് ചിലര്‍ ഹണിയെ വിശേഷിപ്പിച്ചത്.
വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത തെലുങ്ക് സിനിമ. നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ടതാണ്.
View this post on Instagram
ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഹണിയുടെ അരങ്ങേറ്റം. എന്നാല്‍ 2012 ല്‍ റിലീസ് ചെയ്ത ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞു. പിന്നാലെ ഹണിക്ക് നിരവധി അവസരം ലഭിച്ചു. ഇന്നും മറ്റു ഭാഷാ ചിത്രങ്ങളിലും നടി അഭിനയിക്കുന്നു.