ന്യൂഡല്‍ഹി: കിങ് ഖാന് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പത്താന്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന് തിരിച്ചു വരുന്ന ചിത്രമെന്ന നിലയ്ക്ക് വലിയ പ്രതീക്ഷയോടെയായിരുന്നു സിനിമ പ്രേമികള്‍ കാത്തിരുന്നത്.
സിനിമ പ്രേമികളുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്ന ചിത്രമായിരുന്നു പത്താന്. 25ന് റിലീസ് ചെയ്ത ചിത്രം പ്രദര്‍ശനത്തിന് എത്തിയ അന്ന് മുതല്‍ മികച്ച പ്രതികരണമാണ് നേടുന്നത്.
ബോക്സ് ഓഫീസിലും വിജയ കുതിപ്പ് നടത്തുകയാണ് കിങ് ഖാന്. റീലീസ് ചെയ്ത് മൂന്നാം നാള് 300 കോടി രൂപ കളക്ഷന്‍ നേടിയിരിക്കുകയാണ് ഷാരൂഖ് ഖാന്റെ പഠാന്.
ലോകമൊട്ടാകെയായി നിരവധി സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പഠാന് മൂന്ന് ദിവസത്തിനുള്ളില്‍ 313 കോടി രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റായ തരുണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തത്.
പുറത്തിറങ്ങി മൂന്ന് ദിവസത്തിനകം ഇത്രയും കളക്ഷന്‍ അതിവേഗത്തില്‍ നേടുന്ന ആദ്യ ഹിന്ദി ചിത്രമായിരിക്കുകയാണ് പഠാന്. അതേസമയം 100 കോടി ക്ലബ്ബിലെത്തുന്ന കിംഗ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പഠാന്.
‘PATHAAN’: ₹ 313 CR WORLDWIDE *GROSS* IN 3 DAYS… #Pathaan is the FASTEST #Hindi film to breach ₹ 300 cr mark [GROSS] in *3 days*…
WORLDWIDE [#India + #Overseas] *Gross* BOC… *3 days*…
⭐️ #India: ₹ 201 cr
⭐️ #Overseas: ₹ 112 cr
⭐️ Worldwide Total *GROSS*: ₹ 313 cr
🔥🔥🔥 pic.twitter.com/caFDbR4q3q
— taran adarsh (@taran_adarsh) January 28, 2023
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത് ദീപിക പദുക്കോണ്‍ ആണ്.ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ഛായാഗ്രാഹണം ത്ചിത് പൗലൗസാണ്.