തമിഴിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു കുശ്ബു. തെന്നിന്ത്യയിലെ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും നായികയായി അഭിനയിച്ച താരമായിരുന്നു ഇവർ. നിരവധി മലയാളം സിനിമകളിലും ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയായിരുന്നു ഇവർ.
കുറച്ചു വർഷങ്ങൾക്ക് മുൻപാണ് ഇവർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. പിന്നീട് കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക മുഖങ്ങളിൽ ഒരാളായി ഇവർ. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രസ് കോൺഫറൻസ് നടത്തുക, സാഹചര്യങ്ങൾ വിശദീകരിക്കുക എന്നിവയെല്ലാം ഇവരുടെ ചുമതല ആയിരുന്നു. എന്നാൽ പിന്നീട് നേതൃത്വവുമായുള്ള പടലപ്പിണക്കം കാരണം ഇവർ പാർട്ടിയിൽ നിന്നും അകലുകയായിരുന്നു.
കുറച്ചു മാസങ്ങൾക്ക് മുമ്പാണ് ഇവർ കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്നത്. ഇപ്പോൾ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുന്ന നേതാക്കളിലൊരാളാണ് ഇവർ. ഇനിയും ഇതുപോലെ ധാരാളം സിനിമാതാരങ്ങൾ ബിജെപിയിലേക്ക് വരുമെന്നാണ് പാർട്ടിനേതൃത്വം അവകാശപ്പെട്ടത്. രജനീകാന്ത് അടക്കമുള്ളവർ പാർട്ടിയുമായി ചർച്ച നടത്തുന്നുണ്ട് എന്നും പറയപ്പെടുന്നു.
ഇപ്പോൾ കുശ്ബു സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടിരിക്കുകയാണ്. സഞ്ചരിച്ച് കാറിലേക്ക് ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു. എന്നാൽ അസ്വഭാവികമായ ഒന്നുമില്ല എന്നാണ് പോലീസ് പറയുന്നത് എങ്കിലും, ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ട് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. നിലവിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.