ആരാധകര്‍ ഏറെയുള്ള താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും അര്ജുന് സോമ ശേഖറും. ഈ അടുത്ത് തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞുമകള്‍ എത്തിയതിനെക്കുറിച്ചെല്ലാം അര്‍ജുനും സൗഭാഗ്യയും പറഞ്ഞിരുന്നു. നൃത്തത്തില്‍ ഏറെ താല്പര്യമുള്ള വ്യക്തിയാണ് സൗഭാഗ്യ. സൗഭാഗ്യയുടെ കുടുംബം തന്നെ കലാ കുടുംബമാണ്. നേരത്തെ സിനിമയില്‍ നിന്ന് അവസരം ലഭിച്ചിരുന്നുവെങ്കിലും അഭിനയം തനിക്ക് വഴങ്ങില്ലെന്ന് സൗഭാഗ്യ പറയുകയായിരുന്നു. ഇപ്പോഴിതാ ഒരു ഇടവേളക്കുശേഷം ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. അപ്രതീക്ഷിതമായിട്ടാണ് ചക്കപ്പഴത്തില്‍ നിന്ന് അര്ജുന് പിന്മാറിയത്.
ചേട്ടന് ചക്കപ്പഴത്തില്‍ നിന്നും മാറിയതിന് കാരണം ഞാനാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് സൗഭാഗ്യ പറഞ്ഞിരുന്നു. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് അര്ജുന് ചക്കപ്പഴത്തിലെത്തിയപ്പോള് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പെണ്ണെ പൈങ്കിളി, നിന്നേയം മോനേയും കാണാതിരിക്കാന്‍ എനിക്കാവുന്നില്ലെന്ന് പറഞ്ഞായിരുന്നു അര്‍ജുന്റെ വരവ്. മികച്ച സ്വീകാര്യതയായിരുന്നു അര്ജുന് ലഭിച്ചത്.
ടിക് ടോക്കില്‍ നിരവധി റീല്‍സ് ചെയ്യാറുണ്ടായിരുന്നു ഈ ദമ്പതികള്‍. ലോക്ക് ഡൗണ്‍ സമയത്ത് എല്ലാം ഇതില്‍ സജീവമായിരുന്നു ഇവര്‍. അതുപോലെ നൃത്തത്തിലും ശ്രദ്ധ കൊടുത്തിരുന്നു . ഗര്‍ഭിണിയായിരുന്ന സമയത്ത് പോലും സൗഭാഗ്യ ഡാന്‍സ് കളിച്ചിട്ടുണ്ട്. അര്ജുന് ഡാന്‍സില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ്.
മകളുടെ വിശേഷങ്ങളെല്ലാം പങ്കുവെക്കുന്ന സൗഭാഗ്യ പങ്കിട്ട ക്യൂട്ട് വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. കൊച്ചൂ, പപ്പ എവിടെ എന്ന് ചോദിക്കുമ്പോള്‍ ആധിയോടെ ചുറ്റും നോക്കുന്ന സുദര്‍ശനയുടെ ക്യൂട്ട് വീഡിയോയാണ് സൗഭാഗ്യ പങ്കിട്ടത്. നിരവധി പേരാണ് വീഡിയോയുടെ താഴെ സ്നേഹം അറിയിച്ചെത്തിയത്. പപ്പ കൊച്ചിയിലേക്ക് പോയെന്ന് സൗഭാഗ്യ കൊച്ചുവിനോട് പറയുന്നുണ്ടായിരുന്നു