കാന്താര എന്ന ഒറ്റ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടനും സംവിധായകനുമാണ് ഋഷഭ് ഷെട്ടി. താരത്തിന്റെ അടുത്ത സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോള്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരായ സാമന്ത, രശ്മിക, കീര്‍ത്തി സുരേഷ്, സായ് പല്ലവി എന്നീ നടിമാരില്‍ ആര്‍ക്കൊപ്പം അടുത്ത ചിത്രത്തില്‍ ജോലി ചെയ്യണമെന്നായിരുന്നു ചോദ്യം. എന്നാല്‍ ഇതിന് ഋഷഭ് നല്കിയ മറുപടി ഇങ്ങനെ.
തിരക്കഥ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമാണ് താന്‍ നടീ നടന്മാര് ആരൊക്കെയാകണമെന്ന് തീരുമാനിക്കാറുള്ളൂ എന്ന് പറഞ്ഞ താരം പുതുമുഖങ്ങളെയാണ് തനിക്ക് കൂടുതല്‍ താത്പര്യമെന്നും വ്യക്തമാക്കി. പുതുമഖങ്ങളാകുമ്പോള് വലിയ താരങ്ങളെ പോലെ നിബന്ധനകള്‍ ഉണ്ടാകില്ലെന്നാണ് ഋഷഭ് ഷെട്ടി പറയുന്നത്.
മാത്രമല്ല, മുകളില്‍ പറഞ്ഞിരിക്കുന്നവരെയൊന്നും തനിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു. സായ് പല്ലവിയുടേയും സാമന്തയുടേയും സിനിമകള്‍ തനിക്ക് ഇഷ്ടമാണെന്നും , ഇവര്‍ യഥാര്‍ത്ഥ കലാകാരന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.