മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെ മകൾ എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സിനിമ മേഖലയിൽ ഇവർ ഇതുവരെ വന്നിട്ടില്ല. എങ്കിലും സമൂഹമാധ്യമങ്ങളിൽ ഇവർക്ക് ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് തന്നെയാണ് ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഒട്ടും സജീവമല്ല എങ്കിലും വല്ലപ്പോഴും ഇവർ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. നടിമാരുടെ ചിത്രങ്ങൾ പോലും വൈറലാവുന്നതിനേക്കാൾ വേഗത്തിലാണ് മീനാക്ഷിയുടെ ചിത്രങ്ങൾ എല്ലാം തന്നെ വൈറലാകുന്നത്.
കഴിഞ്ഞദിവസം ദിലീപ് ഒരു പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു. ഞാനും എൻറെ ആളും എന്ന പരിപാടിയിൽ ആയിരുന്നു ദിലീപ് അതിഥിയായി എത്തിയത്. തന്റെ സിനിമ കരിയറിലെ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ഇദ്ദേഹം മനസ്സ് തുറന്നു. ഇതുകൂടാതെ മകൾ മീനാക്ഷിയുടെ കാര്യത്തിലും കുറച്ചു കാര്യങ്ങൾ സംസാരിച്ചു. ഈ വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
മീനാക്ഷി ഇപ്പോൾ ചെന്നൈയിലാണ് പഠിക്കുന്നത്. അവിടെ എംബിബിഎസ് ആണ് താരം പഠിക്കുന്നത്. മീനാക്ഷി എപ്പോഴാണ് സിനിമയിലേക്ക് എത്തുക എന്ന ചോദ്യം പണ്ട് ഒരാൾ ദിലീപിനോട് ചോദിച്ചപ്പോൾ ദിലീപ് പറഞ്ഞ ഉത്തരം ഇങ്ങനെയായിരുന്നു – മകളെ ഒരു ഡോക്ടർ ആയി കാണുവാൻ ആണ് എനിക്ക് ആഗ്രഹം. അതേസമയം കുറച്ചുനാളുകൾക്ക് മുമ്പ് മീനാക്ഷി വിവാഹിതയാകാൻ പോവുകയാണ് എന്നും വരാൻ സിനിമാ മേഖലയിൽ നിന്നുമുള്ള ആളായിരിക്കും എന്നും പ്രചാരണം ഉണ്ടായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ദിലീപ്.
“എൻറെ ജീവിതത്തിലെ പല കാര്യങ്ങളും ഞാൻ അറിയുന്നത് സമൂഹമാധ്യമങ്ങൾ വഴിയാണ്. ഈ അടുത്താണ് ഞാൻ അറിഞ്ഞത് എൻറെ മകളുടെ കല്യാണം നിശ്ചയിച്ചു എന്ന്. എന്നാൽ ഞാനും എൻറെ മകളും മാത്രം ഇക്കാര്യം അറിഞ്ഞിട്ടില്ല. നമ്മുടെ വീട്ടിലെ കാര്യങ്ങൾ മറ്റൊരാൾ പറയുമ്പോൾ ഉള്ള സുഖം ഉണ്ടല്ലോ, അത് മറ്റൊരു അറിവാണ്. വേറെ എവിടെയും പോയി പഠിച്ചാൽ കിട്ടാത്ത കാര്യമാണ്” – ദിലീപ് പറയുന്നു. അതേ സമയം ജോണി ആൻറണി ആയിരുന്നു ഈ പരിപാടിയിൽ പങ്കെടുത്ത മറ്റൊരു അതിഥി. സിഐഡി മൂസ എന്ന സിനിമയുടെ സംവിധായകനാണ് ഇദ്ദേഹം. ഇവിടെ രണ്ടാം ഭാഗം ചെയ്യുവാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്നും ദിലീപ് കൂട്ടിച്ചേർത്തു.