മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മൈഥിലി. പാലേരി മാണിക്യം എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ തിരുവോണ ദിനത്തിൽ ആയിരുന്നു താരം ഗർഭിണിയാണ് എന്ന വാർത്ത താരം പങ്കുവെച്ചത്. നിരവധി ആളുകൾ ആയിരുന്നു താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ താരവും ഭർത്താവും അവരുടെ ആദ്യത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
ഓണാശംസകൾ, ഞാൻ അമ്മയാകുവാൻ പോകുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു – ഇതായിരുന്നു താരം തിരുവോണ ദിനത്തിൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സമൂഹ മാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. ചെറുതും വലുതുമായ തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വിശേഷം ആണ് ശ്രദ്ധിക്കപ്പെടുന്നത്.
തൻറെ ഏറ്റവും പുതിയ ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വളരെ മനോഹരമായ ക്യാപ്ഷൻ ആണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. എൻറെ ഏറ്റവും വിലപ്പെട്ട കുഞ്ഞേ, തുടക്കം മുതൽ അവസാനം വരെ ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചു കൊണ്ടിരിക്കുകയാണ്. എൻറെ ഹൃദയത്തിനോട് ചേർന്ന് കിടക്കുന്ന ചെറിയ അത്ഭുതമാണ് നീ. എല്ലാദിവസവും സാന്നിധ്യം ഞാൻ അറിയുകയാണ്. നിൻറെ ഹൃദയമിടിക്കുന്നത് ഞാൻ അറിയുന്നുണ്ട് – ഇതായിരുന്നു താരം ചിത്രങ്ങൾക്ക് എല്ലാം പങ്കുവെച്ച ക്യാപ്ഷൻ.
ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് നടിയുടെ യഥാർത്ഥ പേര്. 2022 ഏപ്രിൽ മാസത്തിൽ ആയിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. സമ്പത്ത് എന്നാണ് ഇദ്ദേഹത്തിൻറെ പേര്. അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തുവന്നത്. ആരോഗ്യമുള്ള ഒരു കുട്ടി ജനിക്കട്ടെ എന്നും തുടർന്നുള്ള നിങ്ങളുടെ ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നുമാണ് ഇപ്പോൾ മലയാളികൾ ആശംസിക്കുന്നത്.