മൃണാൾ ടാകൂർ എന്ന് നടിയെ അറിയാത്ത മലയാളി പ്രേക്ഷകർ ഇപ്പോൾ ഉണ്ടാവില്ല. ദുൽഖർ നായകനായി എത്തിയ സീതാരാമം എന്ന ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തത് നടിയായിരുന്നു. അതിഗംഭീരമായിട്ടാണ് താരം ഇതിൽ അഭിനയിച്ചത് എന്ന് നിരൂപകർ പ്രശംസിക്കുകയും ചെയ്തു.
ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ സിനിമയിലെ നടിയുടെ ലൂക്കുകൾ ഏറെ ചർച്ചാവിഷയമായിരുന്നു. അതിസുന്ദരി ആയിട്ടാണ് മൃണാൾ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുത്തൻ സ്റ്റൈലിഷ് ലുക്കുകൾ ശ്രദ്ധ നേടുകയാണ്. ഒരു പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കുവാൻ മുംബൈയിലെത്തിയതായിരുന്നു നടി.
1992 ലാണ് താരം ജനിച്ചത്. ടെലിവിഷൻ സീരിയലിലൂടെയാണ് നടി അഭിനയരംഗത്ത് എത്തുന്നത്. ഇതിനിടയിൽ മറാട്ടി ചിത്രത്തിൽ 2014 താരം അഭിനയിച്ചു. ഇതായിരുന്നു ബിഗ് സ്ക്രീനിലെ തുടക്കം എന്ന് പറയാം. പിന്നീട് വർഷങ്ങൾക്കുശേഷം ബോളിവുഡ് ചിത്രത്തിലും താരം നായികയായി എത്തി.
ഇതിനുശേഷം പല ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. ഈ വർഷം പുറത്തിറങ്ങിയ സീതാരാമം മികച്ച പ്രശസ്തിയാണ് താരത്തിന് നേടിക്കൊടുത്തത്. താരത്തിന്റെ അഭിനയപ്രകടനം മലയാളികൾ അടക്കം എല്ലാവരും വളരെ ആസ്വദിച്ചു.