മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. മലയാളികളുടെ ജീവിതത്തെ ഇത്രയും കൂടുതൽ സ്വാധീനിച്ച മറ്റൊരു സിനിമാതാരം ഇതുവരെ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാം. രാഷ്ട്രീയ കാര്യങ്ങളിൽ എല്ലാം തന്നെ പലപ്പോഴും അഭിപ്രായം പറഞ്ഞിട്ടുള്ള വ്യക്തികളിൽ ഒരാളാണ് മോഹൻലാൽ. എന്നാൽ ഇദ്ദേഹം ഇതുവരെ ഒരു പാർട്ടിയുമായി ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ല. അതേസമയം എല്ലാ പാർട്ടികളുമായി ഒന്നിച്ചു പോകുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് മോഹൻലാൽ.
മലയാളികളുടെ അഭിമാനമായ കേന്ദ്രമന്ത്രി ആണ് വി മുരളീധരൻ. വിദേശകാര്യ സഹമന്ത്രി കൂടിയാണ് വി മുരളീധരൻ. ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി വി മുരളീധരൻ പുറത്തുവിട്ട ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിനൊപ്പം ഉള്ള രണ്ട് ചിത്രങ്ങളാണ് വി മുരളീധരൻ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
“മലയാളത്തിന്റെ പ്രിയപ്പെട്ട താരം ശ്രീ മോഹൻലാലിനെ സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹർഘർ തിരങ്ക പദ്ധതിയുടെ ഭാഗമായി ത്രിവർണ പതാക അദ്ദേഹത്തിന് കൈമാറി. മോഡി @ 20 എന്ന പുസ്തകവും സന്ദർശനത്തിൽ ലാലിന് കൈമാറി” – ഇതായിരുന്നു ചിത്രത്തിലെ ക്യാപ്ഷൻ ആയി വി മുരളീധരൻ നൽകിയത്. അതേസമയം നടന്നത് ഒരു സൗഹൃദ സംഭാഷണം മാത്രമായിരുന്നു എന്നും മുരളീധരൻ പ്രത്യേകം പറയുന്നുണ്ട്.
ഇന്ത്യൻ പതാക ആണ് നൽകിയ ഒരു സമ്മാനം. അതേസമയം നരേന്ദ്രമോദിയുടെ 20 വർഷത്തെ രാഷ്ട്രീയ യാത്രയെ വിവരിക്കുന്ന ഒരു പുസ്തകം ആണ് വി മുരളീധരൻ പിന്നീട് ലാലേട്ടന് കൈമാറിയത്. കിടിലൻ ലുക്കിൽ ആണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. റാം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുമാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. ജിത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.