തപ്സി പന്നുവിനെ ഇന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.തെന്നിന്ത്യൻ സിനിമകളിലും ഹിന്ദി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. പടിപടിയായി ഉയർന്നു വന്ന താരമാണ് തപ്സി. നിരവധി ആരാധകർ താരത്തിനുണ്ട്. തൻറെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ താരം ഒരിക്കലും മടി കാണിക്കാറില്ല.
പല വിവാദങ്ങളിലും ഇടയ്ക്ക് താരം ചെന്ന് ചാടാറുണ്ട്. എങ്കിലും തപ്സി അതൊന്നും കാര്യമാക്കി എടുക്കാറില്ല. പറയാൻ തോന്നുന്ന കാര്യങ്ങൾ ഒക്കെ വിളിച്ചു പറയാറുണ്ട് താരം. ഇപ്പോഴിതാ തപ്സി പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. ബോളിവുഡിലെ പ്രശസ്ത സംവിധായകനും നിർമാതാവുമായ കരൺ ജോഹർ അവതരിപ്പിക്കുന്ന പരിപാടിയാണ് കോഫി വിത്ത് കരൺ. പരിപാടിയിൽ അതിഥികളായി എത്തുന്ന താരങ്ങളോട് പലതരത്തിലുള്ള സ്വകാര്യമായ ചോദ്യങ്ങളും ഇദ്ദേഹം ചോദിക്കാറുണ്ട്.
താരങ്ങളുടെ ലൈംഗിക ജീവിതത്തെക്കുറിച്ചും ഇദ്ദേഹം ചോദ്യങ്ങൾ ഉന്നയിക്കാറുണ്ട്. ഈയടുത്ത് സമാനമായ ചില ചോദ്യങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട് പരിപാടിയിൽ പങ്കെടുക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് തപ്സി. ഒരു സിനിമയുടെ പ്രമോഷനിടയിലാണ് താരം ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.
തൻറെ ലൈംഗിക ജീവിതം അത്ര രസകരമായിരുന്നില്ലായിരിക്കാം, അതിനാൽ തന്നെ ക്ഷണിച്ചില്ല എന്നാണ് താരം പറഞ്ഞത്. എന്തായാലും താരത്തിന്റെ പ്രതികരണം വലിയ രീതിയിൽ ഉള്ള അഭിനന്ദനങ്ങൾക്ക് വിധേയമാവുകയാണ്. കുറിക്ക് കൊള്ളുന്ന മറുപടി എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.