ആരും അറിയാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് നടന് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം. താരത്തിന്റെ ഭക്ഷണരീതി ,അതുപോലെ എന്നും ഈ ചെറുപ്പം നിലനിര്‍ത്തുന്നതിന്റെ രഹസ്യം ഇതെല്ലാം ഒന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് ആരാധകര്‍ക്ക്. സൗന്ദര്യത്തിന്റെ കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ കൊടുക്കാറുള്ള നടന് കൂടിയാണ് മമ്മൂട്ടി. ഓരോ ദിവസം കഴിയുംതോറും താരത്തിന്റെ പ്രായം പുറകോട്ടാണ് സഞ്ചരിക്കുന്നത് എന്നാണ് ഇപ്പോള്‍ പ്രേക്ഷകരുടെ സംശയം. മമ്മൂട്ടി സിനിമയില്‍ വന്നപാടുള്ള ലുക്ക് തന്നെയാണ് ഇപ്പോഴും ഉള്ളത്. കുറച്ചുകൂടി ഗ്ലാമര്‍ വച്ചു എന്നു വേണമെങ്കില്‍ പറയാം.
View this post on Instagram
ഇപ്പോഴിതാ താരത്തിന്റെ ആ ഗ്ലാമറില്‍ ഒരു കുറവും വന്നിട്ടില്ല എന്ന് തെളിയിച്ചുകൊണ്ടുള്ള പുതിയ ഫോട്ടോസ് ആണ് നടന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സ്നേഹം അറിയിച്ച് ആരാധകരും എത്തി. ഇതിന് താഴെ വരുന്ന കമന്റുകളെല്ലാം ഏറെ രസകരം തന്നെ. ഭൂരിഭാഗം ആളുകളും താരത്തിന്റെ ലുക്കിനെ കുറിച്ചാണ് പറയുന്നത്.
ഹാപ്പി ടൈഗര്‍ ഡേ എന്ന് എഴുതിയാണ് മമ്മൂട്ടി ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇങ്ങളല്ലേ നമ്മുടെ യഥാര്‍ഥ കടുവ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. നിങ്ങള്‍ പുലി അല്ല സിംഹമാണ് എന്നും കമന്റുകള്‍. എന്നതായാലും മമ്മൂട്ടിയുടെ പുതിയ ഫോട്ടോ ആരാധകര്‍ ആഘോഷിക്കുകയാണ്.
ബി ഉണ്ണികൃഷ്ണന്റെ പുതിയ സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. പൂയംകുട്ടിയില്‍ ആണ് മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. വണ്ടിപ്പെരിയാറും ചിത്രത്തിന്റെ ലൊക്കേഷനാണ്. മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുന്നതിന്റെ വീഡിയോ ആണ് അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു.