ഈ കഴിഞ്ഞ ദിവസമാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഇൻഡിഗോ എയർലൈൻസ് ബഹിഷ്കരിക്കും എന്ന പ്രസ്താവന നടത്തിയത്. മുൻപ് വിമാനത്തിൽ ഉണ്ടായ ചില സംഭവവികാസങ്ങളുടെ പേരിൽ ഇദ്ദേഹത്തെ മൂന്ന് ആഴ്ചത്തേക്ക് ഇൻഡിഗോയിൽ യാത്ര ചെയ്യുന്നതിൽ നിന്നും വിലക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഈ പി ജയരാജൻ. താൻ ഇനി ഇൻഡിഗോയിൽ യാത്ര ചെയ്യില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
തൻറെ കുടുംബവും അതിൽ യാത്ര ചെയ്യില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ നിരവധി ട്രോളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വന്നിരുന്നു. ഭൂരിഭാഗവും പരിഹാസരൂപണിയുള്ള ട്രോളുകൾ ആയിരുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച രംഗത്തെത്തിരിക്കുകയാണ് നടൻ ഹരീഷ് പേരടി. 2022ലെ ഏറ്റവും നല്ല റെയിൽവേ സംസ്ഥാന പുരസ്കാരം കേരളത്തിൽ ലഭിക്കും എന്നാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹത്തിൻറെ കുറിപ്പിലൂടെ.
രണ്ടാഴ്ച്ചക്കുള്ളിൽ ഒരു പ്രമുഖ പത്രത്തിൽ വരാവുന്ന വാർത്ത…ഇൻഡിഗോ വിമാന കമ്പനി നഷ്ടത്തിലേക്ക് …കേരളത്തിൽ നിന്നുള്ള യാത്രക്കാർ ഗണ്യമായി കുറഞ്ഞതിന്റെ ഭാഗമായാണ് ഈ നഷ്ടം എന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
അതേ സമയം ഇന്ത്യൻ റെയിൽവേ വൻ ലാഭത്തിലേക്ക് …പെട്ടെന്നുള്ള ഈ ലാഭത്തിനു കാരണം..തിരുവനന്തപുരം-കണ്ണൂർ. കണ്ണൂർ-തിരുവനന്തപുരം റൂട്ടിൽ പെട്ടന്ന് യാത്രക്കാർ വർദ്ധിച്ചതാണ് എന്നാണ് ഇൻഡ്യൻ റെയിൽവേയുടെ വിലയിരുത്തൽ…2022 ലെ ഏറ്റവും നല്ല റെയിൽവേ സംസ്ഥാന പുരസ്ക്കാരം കേരളത്തിന്.