Film News

മമ്മൂട്ടി മികച്ച നടന്‍ മമ്മൂട്ടി, വിന്‍ഷി അലോഷ്യസ് മികച്ച നടി; നന്‍പകല്‍ നേരത്ത് മയക്കം മികച്ച ചിത്രം, അവാര്‍ഡുകള്‍ വാരിക്കൂട്ടി ന്ന താന്‍ കേസ് കൊട്, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി.
നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.

- Advertisement -

വിന്‍സി അലോഷ്യസ് ആണ് മികച്ച നടി. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിന്‍സി പുരസ്‌കാരത്തിന് അര്‍ഹയായത്.

ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശം നേടി.

നന്‍പകല്‍ നേരത്ത് മയക്കം ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മഹേഷ് നാരായണന#് മികച്ച സംവിധായകനായി. ആകെ 154 ചിത്രങ്ങളാണ് ജൂറി ഇത്തവണ പരിഗണിച്ച ചിത്രങ്ങള്‍. അതില്‍ നിന്ന് അവസാന റൗണ്ടില്‍ എത്തിയത് 44 ചിത്രങ്ങളാണ്. ബംഗാളി ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആയിരുന്നു ഇത്തവണത്തെ ജൂറി അധ്യക്ഷന്‍.
സംസ്ഥാന പുരസ്‌കാരങ്ങള്‍ ഇങ്ങനെ

മികച്ച ഗ്രന്ഥം- സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കടേശ്വരന്‍)
മികച്ച ലേഖനം- പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)
സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം- ശ്രുതി ശരണ്യം ( ചിത്രം: ബി 32 മുതല്‍ 44 വരെ)
മികച്ച വിഎഫ്എക്‌സ്- അനീഷ് ടി, സുമേഷ് ഗോപാല്‍ (വഴക്ക്)
കുട്ടികളുടെ ചിത്രം- പല്ലൊട്ടി: നയന്റീസ് കിഡ്‌സ്. നിര്‍മ്മാണം സാജിദ് യഹിയ, സംവിധാനം ജിതിന്‍ രാജ്
നവാഗത സംവിധായകന്‍- ഇലവീഴാപൂഞ്ചിറ (ഷാഹി കബീര്‍)
ജനപ്രീതിയും കലാമേന്മയും-ന്നാ താന്‍ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍)
നൃത്തസംവിധാനം-ഷോബി പോള് രാജ് (തല്ലുമാല)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍)- പൗളി വല്‍സന്‍ (സൗദി വെള്ളയ്ക്ക)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്)- ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)
വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്‍ (സൗദി വെള്ളയ്ക്ക)
മികച്ച മേക്കപ്പ്-റോണക്‌സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)
ശബ്ദരൂപകല്‍പ്പന- അജയന്‍ അടാട്ട് (ഇലവീഴാപൂഞ്ചിറ)
ശബ്ദമിശ്രണം-വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്)
സിങ്ക് സൌണ്ട്-വൈശാഖ് വിവി (അറിയിപ്പ്)
കലാസംവിധാനം-ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)
എഡിറ്റിംഗ്- നിഷാദ് യൂസഫ് (തല്ലുമാല)
പിന്നണി ഗായിക- മൃദുല വാര്യര്‍ (മയില്പ്പീലി ഇളകുന്നു കണ്ണാ, പത്തൊമ്പതാം നൂറ്റാണ്ട്)
പിന്നണി ഗായകന്‍- കപില്‍ കപിലന്‍ (കനവേ, പല്ലൊട്ടി നയന്റീസ് കിഡ്‌സ്)
പശ്ചാത്തല സംഗീതം- ഡോണ്‍ വിന്‍സെന്റ് (ന്നാ താന്‍ കേസ് കൊട്)
മികച്ച സംഗീത സംവിധാനം-എം ജയചന്ദ്രന്‍ (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ)
മികച്ച ഗാനരചയിതാവ്- റഫീഖ് അഹമ്മദ് (തിരമാലയാണ് നീ.., വിഡ്ഢികളുടെ മാഷ്)
മികച്ച തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്)
മിക്കച്ച ഛായാഗ്രാഹകന്‍- മനേഷ് മാധവന്‍ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെല്‍വരാജ് (വഴക്ക്)
മികച്ച കഥാകൃത്ത്- കമല്‍ കെ എം (പട)
മികച്ച ബാലതാരം (പെണ്‍)- തന്മയ സോള്‍ (വഴക്ക്)
മികച്ച ബാലതാരം (ആണ്‍)- മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90’സ് കിഡ്‌സ്)
അഭിനയം (പ്രത്യേക ജൂറി പരാമര്‍ശം)- കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍)
സ്വഭാവ നടി- ദേവി വര്‍മ്മ (സൗദി വെള്ളയ്ക്ക)
സ്വഭാവ നടന്‍- പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)
മികച്ച നടി- വിന്‍സി അലോഷ്യസ് (രേഖ)
മികച്ച നടന്‍ – മമ്മൂട്ടി (നന്‍പകല്‍ നേരത്ത് മയക്കം)
മികച്ച സംവിധായകന്‍- മഹേഷ് നാരായണന്‍ (അറിയിപ്പ്)
മികച്ച ചിത്രം- നന്‍പകല്‍ നേരത്ത് മയക്കം

 

Abin Sunny

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

5 hours ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

6 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

6 hours ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

7 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

7 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

7 hours ago