National

വീല്‍ച്ചെയര്‍ ലഭിക്കാത്തതിനാല്‍ വിമാനത്തില്‍ നിന്ന് ടെര്‍മിനലിലേക്ക് നടക്കേണ്ടി വന്ന 80കാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം; എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴയിട്ടു

വീല്‍ച്ചെയര്‍ സൗകര്യം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് ടെര്‍മിനലിലേക്ക് നടക്കേണ്ടി വന്ന 80കാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് പിഴ.

- Advertisement -

30 ലക്ഷം രൂപയാണ് എയര്‍ ഇന്ത്യക്ക് പിഴ. ഡിജിസിഎ ആണ് എയര്‍ ഇന്ത്യക്ക് വലിയ തുക പിഴയിട്ടത്. സംഭവത്തില്‍ എയര്‍ ഇന്ത്യയോട് നേരത്തെ ഡിജിസിഎ വിശദീകരണം തേടിയിരുന്നു.

എയര്‍ ഇന്ത്യയുടെ വിശദീകരണം കേട്ടതിന് ശേഷമാണ് ഡിജിസിഎ പിഴ വിധിച്ചത്. എയര്‍ ഇന്ത്യക്ക് ഇവിടെ പിഴവ് സംഭവിച്ചതായി ഡിജിസിഎ കണ്ടെത്തി.

ഫെബ്രുവരി 16ന് മുംബൈ വിമാനത്താവളത്തിലാണ് വില്‍ച്ചെയര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് എണ്‍പതുകാരന് ടെര്‍മിനലിലേക്ക് നടക്കേണ്ടി വന്നത്.

ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയിലെത്തിയ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരനാണ് മരിച്ചത്. മുംബൈയിലേക്ക് എത്തിയ എയര്‍ ഇന്ത്യ എഐ 116 വിമാനത്തില്‍ ഇക്കണോമി ക്ലാസാണ് ഇവര്‍ ബുക്ക് ചെയ്തിരുന്നത്.

വീല്‍ച്ചെയര്‍ സൗകര്യവും ഇവര്‍ ബുക്ക് ചെയ്തിരുന്നു. വീല്‍ച്ചെയറിന്റെ അഭാവത്തെ തുടര്‍ന്ന് ഭാര്യക്ക് മാത്രമാണ് വീല്‍ച്ചെയര്‍ ലഭിച്ചത്. ഭര്‍ത്താവ് ടെര്‍മിനലിലേക്ക് നടക്കേണ്ടി വന്നു.

1.5 കിലോമീറ്റര്‍ നടന്ന് ഇമിഗ്രേഷന്‍ ഏരിയയിലേക്ക് എത്തിയപ്പോഴേക്കും ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു. ആദ്യം ഇദ്ദേഹത്തെ മുംബൈ വിമാനത്താവളത്തിലെ മെഡിക്കല്‍ വിഭാഗത്തിലേക്കും പിന്നാലെ നനാവതി ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

Abin Sunny

Recent Posts

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

29 mins ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

1 hour ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

13 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

13 hours ago