Film News

ഒടുവിൽ കടുത്ത നിരാശ! ജൂഡ് ആന്‍റണിയുടെ ‘2018’ ഓസ്കറിൽ നിന്ന് പുറത്ത്

ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായ മലയാള ചിത്രം ‘2018’ന് പുറത്ത് എന്ന റിപ്പോർട്ടാണ് കുറച്ച് സമയം മുന്നെ പുറത്ത് വന്നത്.ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രാമാണ് 2018. ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, തുടങ്ങിയര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2018. ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ എത്തുന്നതും 2018 ആണ്.2018ല്‍ അനുഭവിച്ച പ്രളയത്തിന്റെ കഥയായിരുന്നു പ്രമേയം. സാങ്കേതികത്തികവോടെ കേരളത്തിന്റെ നേര്‍ അനുഭവങ്ങള്‍ സിനിമയിലേക്ക് പകര്‍ത്തിയപ്പോള്‍ 2018 വൻ വിജയമായി മാറി. കലാപരമായും മികച്ചുനിന്നു 2018. ബോക്സ് ഓഫീസില്‍ 2018 പല കളക്ഷൻ റെക്കോര്‍ഡുകളും ഭേദിച്ച് മലയാളത്തിന്റെ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്‍തു.

- Advertisement -

മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷകളിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. തെലുങ്കില്‍ 2018 നേടിയത് 10 കോടിയില്‍ അധികമാണ് എന്നാണ് റിപ്പോര്‍ട്ട്. തമിഴിലും കന്നഡയിലും ഹിന്ദിയിലും 2018 സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. അതെ സമയം ടൊവിനോ തോമസിനും ആസിഫ് അലിക്കും കുഞ്ചാക്കോ ബോബനും പുറമേ നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, ജനാര്‍ദനൻ, രമേഷ് തിലക്, വിനിത ജോഷി, ജി സുരേഷ് കുമാര്‍, റോണി ഡേവിഡ്, കലാഭവൻ ഹനീഫ് തുടങ്ങി വന്‍ താരനിരയാണ് ‘2018’ല്‍ വേഷമിട്ടത്. തിരക്കഥയില്‍ അഖില്‍ ധര്‍മജനും പങ്കാളിയാണ്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജായിരുന്നു. കേരളം നേരിട്ട പ്രളയം പശ്ചാത്തലമായ ചിത്രമായിരുന്നു 2018. പ്രളയ സമയത്ത് രക്ഷാപ്രാവര്‍ത്തനം ഏകോപിപ്പിച്ച സര്‍ക്കാര്‍ അടക്കമുള്ള ഘടകങ്ങളെ ‘2018’ല്‍ വേണ്ടവിധം പരാമര്‍ശിക്കുന്നില്ല എന്ന വിമര്‍ശനവും ചിത്രത്തിനുണ്ടായിരുന്നു.

Anusha

Recent Posts

നിൻ്റെ ഭർത്താവിനെ നീ ഉപേക്ഷിച്ചോ? അവനെ ഒന്ന് കാണിക്കുന്നത് പോലുമില്ലല്ലോ? ചൊറി കമന്റിന് കലക്കൻ മറുപടിയുമായി സീരിയൽ താരം റബേക്ക

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റബേക്ക സന്തോഷ്. സീരിയൽ മേഖലയിലൂടെയാണ് താരൻ ശ്രദ്ധിക്കപ്പെടുന്നത്. കസ്തൂരിമാൻ എന്ന പരമ്പരയിലെ കാവ്യ…

8 mins ago

എനിക്ക് ഏറ്റവും മോശം അനുഭവങ്ങളായിരുന്നു മദ്രസകളില്‍ ഉണ്ടായിരുന്നത്.ഞാൻ ഇതുവരെ കല്യാണം കഴിച്ചിട്ടുമില്ല;റെസ്മിൻ

മലയാളികൾക്ക് സുപരിചിതമായ താരമാണ് റെസ്മിൻ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.എറണാകുളത്ത പ്രശസ്തമായ കലാലയത്തിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപിക…

2 hours ago

നാട്ടില്‍ ഉള്ള സ്ത്രീകള്‍ കാല്‍ അകത്തി വെക്കണം എന്നാണ് അദ്ദേഹം പറയുന്നത്.ഇദ്ദേഹത്തിന്റെ അമ്മയോടോ പെങ്ങളോടോ ഒന്ന് പറയുമോ മകന്റെ ആ മാനസിക അവസ്ഥ

മലയാളികൾക്ക് സുപരിചിതയാണ് അഭയ ഹിരണ്മയി.സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങളും അഭയ നേരിടാറുണ്ട്.സെലിബ്രിറ്റികള്‍ക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങള്‍ക്കും നെഗറ്റീവ്…

3 hours ago

മലയാളത്തിൽ സത്യപ്രതിജ്ഞ.കൃഷ്ണ.. ​ഗുരുവായൂരപ്പാ, ഭ​ഗവാനേ എന്ന് പറഞ്ഞ് തുടങ്ങി സുരേഷ്ഗോപി

സുരേഷ് ഗോപി സത്യ പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .പാർലമെന്റ് അം​ഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്ക്…

5 hours ago

ധർമജൻ വീണ്ടും വിവാഹിതനായി.പിഷാരടിയൊക്കെ വിളിച്ച് ചീത്ത പറഞ്ഞു. നീ ചത്ത് പോയാല്‍ അവള്‍ക്ക് ഇന്‍ഷൂറന്‍സ് പോലും കിട്ടില്ല എന്ന്.വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ധർമജന്റെ ഒരു വീഡിയോ ആണ്.ഭാര്യ അനൂജയ്ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ധർമ്മജന്‍ പങ്കുവെച്ചത്. എന്റെ ഭാര്യ…

5 hours ago

ഉണ്ണി മുകുന്ദനെതിരെ അനൂപ് ചന്ദ്രന്‍ പത്രിക നല്‍കിയിരുന്നെങ്കിലും അത് തള്ളിപ്പോയി.മോഹന്‍ലാലിനെതിരെ ആരെങ്കിലും നില്‍ക്കുമോ? അത് വ്യാജ വാർത്ത

മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.ഇടവേള ബാബുവും ബാബു രാജും കൂടിയാണ് ഇത്തവണയും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. അവർ പറഞ്ഞിട്ടാണ് ഞാന്‍…

5 hours ago