World

പബ്ജിക്ക് അടിമയായ 14 കാരൻ അമ്മയെയും സഹോദരങ്ങളെയും വെടിവച്ചു കൊന്നു

അമ്മയും സഹോദരിമാരുമടക്കം കുടുംബത്തിലെ എല്ലാവരെയും വെടിവച്ച് കൊന്ന് 14കാരൻ. പാകിസ്താൻ നഗരമായ ലാഹോറിലാണ് സംഭവം. പബ്ജി ഗെയിമിന് അടിമയാണ് കുട്ടിയെന്നാണ് വിവരം.

- Advertisement -

45കാരിയായ മാതാവ് നഹീദ് മുബാറക്, 22കാരനായ സഹോദരൻ, 17ഉം 11ഉം വയസുള്ള രണ്ട് സഹോദരിമാർ എന്നിവരെയാണ് 14കാരൻ വെടിവച്ച് കൊന്നത്. പബ്ജി ഗെയിമിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് കൊല നടത്തിയതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മണക്കൂറുകളോളം ഓൺലൈനിൽ ഗെയിമിനു വേണ്ടി ചെലവഴിച്ച് മാനസിക പ്രശ്‌നങ്ങൾക്കിരയായിരുന്നു 14കാരനെന്ന് പൊലീസ് പറഞ്ഞു.

വിവാഹമോചിതയാണ് നഹീദ്. മക്കളെല്ലാം അവർക്കൊപ്പമാണ് കഴിയുന്നത്. പഠനത്തിൽ ഒട്ടും ശ്രദ്ധിക്കാതെ മുഴുവൻ സമയവും പബ്ജി ഗെയിമുമായി കഴിയുന്നതു കാരണം 14കാരനെ നഹീദ് പലപ്പോഴും ശകാരിക്കാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസം രാത്രിയും പതിവുപോലെ അമ്മ ശകാരിച്ചപ്പോഴാണ് വീട്ടിലുണ്ടായിരുന്ന തോക്കെടുത്ത് വെടിവച്ചത്. നഹീദിനു പിന്നാലെ ഉറക്കത്തിലായിരുന്ന മൂന്നു സഹോദരങ്ങളെയും വെടിവച്ചു. എല്ലാവരും തൽക്ഷണം മരിക്കുകയും ചെയ്തു. രാവിലെയാണ് വിവരം അയൽവാസികൾ അറിയുന്നത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി പൊലീസ് 14കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Rathi VK

Recent Posts

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

10 mins ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

18 mins ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

13 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

14 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

20 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

1 day ago