spot_img

പാലക്കാട് 15 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

പാലക്കാട് മലമ്പുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവ് അറസ്റ്റില്‍. ആനിക്കോട് സ്വദേശി രഞ്ജിത് ആണ് പിടിയിലായത്. പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയും യുവാവും അടുപ്പത്തിലായിരുന്നു. ഇതുമുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു.

പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയുടെ വിശ്വാസം നേടിയത്. തുടര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി പ്രസവിക്കുകയും ചെയ്തു. ആശുപത്രി അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ മലമ്പുഴ പൊലീസാണ് സംഭവം അന്വേഷിച്ച് രഞ്ജിത്താണ് പീഡനത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.

More from the blog

സ്ത്രീധനം എന്ന കണ്‍സെപ്റ്റ് തന്നെ ക്രൈമാണ്, ആ ചിന്താഗതി തന്നെ അശ്ലീലമാണ്, അതിന്റെ അളവല്ല മാനദണ്ഡം

മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയായിരുന്ന ഡോ. എ.ജെ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. പ്രതിക്ക് കടുത്ത ശിക്ഷ തന്നെ വാങ്ങി നല്‍കണം എന്നാണ് മലയാളികള്‍...

”ഏറ്റവും ഞെട്ടിക്കുന്ന ഒരു കാര്യം, അതിനു പിന്നിലുള്ളയാള്‍ എസ്എഫ്‌ഐക്കാരനാണ് എന്നുള്ളതാണ്; വിഷയത്തില്‍ സര്‍ക്കാരും എസ്എഫ്‌ഐയും മറുപടി പറയണം; കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി :പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹ്ന ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഡോ. ഇ.എ.റുവൈസ് എസ്എഫ്‌ഐക്കാരനെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹ്ന...

സ്ത്രീ തന്നെയാണ് ധനം, സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം,സ്ത്രീധന സമ്പ്രദായം ഒടുങ്ങണം; സുരേഷ് ഗോപി

ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്ന് സുരേഷ് ഗോപി പറയുന്നു. സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക...

അവിവാഹിത ഗര്‍ഭിണിയായി; പ്രസവിച്ചയുടനെ കുഞ്ഞിന്റെ മുഖത്ത് വെള്ളമൊഴിച്ച് കൊന്നു, അമ്മയുടെ ക്രൂരതകള്‍ വിവരിച്ച് പോലീസ്

പത്തനംതിട്ട: തിരുവല്ലയില്‍ പ്രസവിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. അവിവാഹിതയായ താന്‍ ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ അമ്മ നീതു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. പത്തനംതിട്ട...