കൊല്ലം സുധി ധരിച്ച ഷർട്ടുമായി യു എ ഇയിലെത്തി അതിലെ മണം പെർഫ്യൂമാക്കി മാറ്റുന്ന വീഡിയോയും ലക്ഷ്മി നക്ഷത്ര തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. വലിയ വിമർശനം താരത്തിന് ലഭിച്ചിരുന്നു.സംഭവത്തില്‍ പെർഫ്യൂം മേക്കറും ദുബായ് മലയാളിയുമായ യൂസഫും പ്രതികരിക്കുകയാണ്. “നെഗറ്റീവ് പറയുന്നവർ നെഗറ്റീവ് പറഞ്ഞുകൊണ്ടേയിരിക്കും, അവന്റെ ജോലി എന്ന് പറയുന്നത് അതാണ്. അത് നമ്മള് നോക്കിയിട്ട് കാര്യമില്ല” എന്നാണ് മൂവി വേള്‍ഡ് മീഡിയ മിഡില്‍ ഈസ്റ്റ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ യൂസഫ് വ്യക്തമാക്കുന്നത്.വില കൂടിയ പെര്‍ഫ്യൂമുകളേക്കാള്‍ ഏറ്റവും പ്രധാനം എന്ന് പറയുന്നത് നമ്മുടെ വേണ്ടപ്പെട്ടവരുടെ മണമാണ് .
കൊല്ലം സുധിയുടെ ഭാര്യ അദ്ദേഹത്തിന്റെ വസ്ത്രം കൊടുത്തു വിട്ടത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൊക്കെ വൈറലായിരിക്കുകയാണ്. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു സംഭവം.കൊല്ലം സുധിയുടെ ഷർട്ടില്‍ വിയപ്പിന്റെ മാത്രമല്ല രക്തത്തിന്റെയും മണമുണ്ടായിരുന്നു. മരിക്കുമ്പോള്‍ ഇട്ടിരുന്നതാണ്. അത് എന്നെ വല്ലാതെ ഫീല്‍ ചെയ്യിപ്പിച്ചു. നെഗറ്റീവ് പറയുന്നതൊന്നും കാര്യമാക്കേണ്ടതില്ല. എന്നെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് കുട്ടികളാണ്. എവിടുന്നാണ് ഇത്രയും കുട്ടികള്‍ എന്ന് എനിക്ക് അറിയില്ല. ആ കുട്ടിയാണ് ആ കുടുംബത്തെ എന്റെ അരികിലേക്ക് കൊണ്ടു വന്നത്. അതിന് കാരണം പടച്ച തമ്പുരാനായിരിക്കും എന്നും യൂസഫ് അഭിമുഖത്തില്‍ വ്യക്തമാക്കി.
അതേസമയം, ഒരു സഹോദരനെപ്പോലെ സുധിയെ കണ്ടിരുന്ന ലക്ഷ്മി നക്ഷത്ര താരത്തിന്റെ മരണ ശേഷം കുടുബത്തിന് സഹായങ്ങളുമായി ഒട്ടനവധി തവണ രംഗത്ത് വന്നിട്ടുള്ള വ്യക്തി കൂടിയാണ്. സുധിയുടെ ഭാര്യ രേണു തന്നെ ലക്ഷ്മി നക്ഷത്ര സാമ്പത്തികമായി സഹായിച്ച കാര്യങ്ങളൊക്കെ തുറന്ന് പറയുകയും ചെയ്തിരുന്നു.