പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫ് സമയത്ത് പക്ഷി വന്ന് ഹെലികോപ്റ്ററില്‍ ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെയായിരുന്നു സംഭവം. വാരണാസിയില്‍ നിന്ന് ഹെലികോപ്റ്റര്‍ പറന്നു തുടങ്ങുമ്പോള്‍ പക്ഷി വന്ന് ഹെലികോപ്റ്ററില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കി.
വാരാണസിയില്‍ നിന്ന് ലഖ്നൗവിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവമെന്ന് ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ പറഞ്ഞു. പിന്നാലെ റോഡ് മാര്‍ഗം എയര്‍പോര്‍ട്ടിലെത്തിയ യോഗി വിമാനത്തില്‍ പുറപ്പെടുകയായിരുന്നു.