മഞ്ഞ നിറത്തിലുള്ള പല്ലുകൾ കാരണം നിങ്ങൾ സുഹൃത്തുക്കൾക്കോ പൊതു സ്ഥലങ്ങളിലോ ഒറ്റപ്പെടാറുണ്ടോ?

പല്ലിലെ മഞ്ഞ നിറം കാരണം നമുക്ക് പൊതു സ്ഥലങ്ങളിൽ നിന്ന് വായ മൂടി നടക്കേണ്ടി വന്നിട്ടുണ്ട് അല്ലെ. പൊട്ടി ചിരിക്കാനോ മറ്റുള്ളവരോട് ആത്മ വിശ്വാസത്തോടെയോ സംസാരിക്കാനോ പറ്റിയില്ളെങ്കിൽ ഇതൊന്നു മാറ്റാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ നല്ല നാടൻ രീതിയിൽ ഒരു കുഞ്ഞു പരീക്ഷണം നടത്തി നോക്കൂ.പല്ലിന്റെ മഞ്ഞ നിറവും പല്ലിൽ കാണുന്ന വേദനയും പമ്പ കടക്കും.

ഏവരുടെയും തൊടിയിൽ കാണുന്ന ആത്തയ്ക്ക അതവ സീതപ്പഴത്തിന്റെ ഇല വെള്ളത്തിലിട്ടു വച്ച ശേഷം കുറച്ചു സമയം അമ്മിയിൽ നന്നായി അരച്ചെടുക്കുക. നല്ല വെണ്ണ പോലെ അരച്ചെടുത്ത ശേഷം അതിലേക്ക് കുറച്ചു കായം ചേർത്ത് വീണ്ടും അരച്ചെടുക്കുക. നല്ല കടും പച്ച നിറത്തിൽ കാണുന്ന മിശ്രിതം ആവശ്യത്തിന് എടുത്ത് കൈ കൊണ്ടോ ബ്രഷിലോ ആക്കി പല്ലു തേച്ചാൽ പല്ലു വെളുക്കും. വെള്ളം ചേർക്കാതെ അരച്ചെടുക്കാൻ ശ്രമിക്കണം അല്ലെങ്കിൽ ഗുണം ഇല്ലാതായി പോകും

ചെറിയ ഉരുകളാക്കി മാറ്റി എവിടെയാണോ പല്ലിനു കേടുകൾ ഉള്ളത് ആ ഭാഗത്തു പുരട്ടുകയോ കടിച്ചു പിടിക്കുകയോ ചെയ്യുക.വേദന പെട്ടന്ന് മാറും ആ ഭാഗത്ത് പിന്നീട് വേദന ഉണ്ടാവുകയേ ഇല്ല. ആവശ്യത്തിന് ഉപയോഗിച്ച ശേഷം ചെറിയ പാത്രങ്ങളിലാക്കി സൂക്ഷിക്കുകയയും ചെയ്യാം. ഇനി ആരോടും മുന്നിൽ നിന്ന് കൊണ്ട് നിങ്ങൾക്ക് സംസാരിക്കാൻ സാധിക്കും.