മുകേഷും ജയസൂര്യയും അടക്കമുള്ള സിനിമാതാരങ്ങള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്കി നടിക്കെതിരെ ബന്ധുവായ യുവതി.മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍, വിച്ചു, അഡ്വ. ചന്ദ്രശേഖരന് എന്നിവര്‍ക്കെതിരെ പരാതി നല്കിയ നടിക്കെതിരെയാണ് ബന്ധു ഗുരുതരമായ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. നടിയുടെ അടുത്ത ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്
2014 ല്‍ ചെന്നെയില്‍ വെച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായത് എന്നാണ് യുവതി പറയുന്നത്. അന്ന് അഞ്ചോ ആറോ മലയാളം, തമിഴ് സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ടായിരുന്നു.
തന്റെ ഫസ്റ്റ് കസിനാണ് നടിയെന്നും 2014 ല്‍ താന്‍ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന സമയത്താണ് ഇവര്‍ സിനിമാ ഓഡീഷന് എന്നും പറഞ്ഞ് ചെന്നൈയില്‍ കൊണ്ട് പോയത് എന്നും യുവതി പറയുന്നു. ‘എനിക്ക് 16 വയസേ ഉള്ളൂ. സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് ഇവര്‍ കൂട്ടിക്കൊണ്ട് പോയത്. ആദ്യത്തെ ദിവസം കുഴപ്പമൊന്നുമില്ലാതെ പോയി,’ യുവതി പറയുന്നുണ്ട്.അണ്ണാനഗറിലായിരുന്നു നടി അന്ന് താമസിച്ചിരുന്നത്. ഞങ്ങള്‍ അവിടെ എത്തി പിറ്റേ ദിവസം ഓഡീഷന് നടക്കുന്നു എന്ന് പറഞ്ഞ ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ നാലഞ്ച് പുരുഷന്മാരുണ്ടായിരുന്നു. എനിക്ക് മുന്‍പ് പരിചയമുള്ളവരല്ലായിരുന്നു. എന്നെ കണ്ട ഉടനെ തന്നെ മുഖത്തും മുടിയിലും തലോടി ഓക്കെ എന്ന് തമിഴില്‍ പറയുന്നുണ്ടായിരുന്നു. അപ്പോള്‍ തന്നെ തനിക്ക് അതില്‍ അസ്വസ്ഥത തോന്നി