സീറ്റില്ല; ട്രെയിനിന് മുകളില്‍ കയറാന്‍ ശ്രമിച്ച് സ്ത്രീ; വിഡിയോ വൈറല്‍

തിരക്കുള്ള ട്രെയിനിന് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ‘ബംഗ്ലാദേശിലെ റെയില്‍വേ സ്റ്റേഷനില്‍ മറ്റൊരു തിരക്കുള്ള ദിവസം’ എന്ന കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്.

ട്രെയിനില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബംഗ്ലാദേശിലെ ഇന്റര്‍സിറ്റി എക്‌സ്പ്രസിന് മുകളിലേക്ക് വലിഞ്ഞു കയറുന്ന സ്ത്രീയാണ് വിഡിയോയിലുള്ളത്. ട്രെയിനിന് മുകളില്‍ നിരവധി പേര്‍ ഇരുന്ന് യാത്ര ചെയ്യുന്നതും വിഡിയോയിലുണ്ട്. പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിന്‍ എടുക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് സ്ത്രീ ട്രെയിനിന് മുകളിലേക്ക് കയറുന്നത്.

ട്രെയിനിന്റെ ജനല്‍ക്കമ്പിയില്‍ ചവിട്ടിയാണ് സ്ത്രീ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നത്. മുകളില്‍ ഇരിക്കുന്നവര്‍ കൈ നല്‍കി ഇവരെ സഹായിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. പലതവണ ശ്രമിച്ചിട്ടും മുകളില്‍ കയറാന്‍ സ്ത്രീക്ക് സാധിക്കുന്നില്ല. തുടര്‍ന്ന് ഒരു റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥനന്‍ അവിടേയ്‌ക്കെത്തി സ്ത്രീയെ അവിടെ നിന്ന് മാറ്റുകയും ചെയ്യുന്നുണ്ട്.

 

View this post on Instagram

 

A post shared by Vidyadhar Jena (@fresh_outta_stockz)