മഞ്ഞുമൂടിയ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന് കാര്‍; മുകളില്‍ നിന്ന് സെല്‍ഫിയെടുത്ത് യുവതി; വിഡിയോ

മഞ്ഞുമൂടിയ വെള്ളത്തില്‍ കാര്‍ മുങ്ങിത്താഴുന്നതിനിടെ സെല്‍ഫിയെടുത്ത് യുവതി. കാറിന് മുകളില്‍ നിന്നാണ് യുവതി സെല്‍ഫിയെടുത്തത്. കാനഡയിലാണ് സംഭവം.

ഞായറാഴ്ച ഉച്ചക്ക് ശേഷം മാനോട്ടിക്കിന്റെ പ്രാന്തപ്രദേശത്തുള്ള റൈഡോ നദിയുടെ സമീപത്താണ് അപകടം നടന്നതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഞ്ഞുപാളികള്‍ക്കിടയിലൂടെ കാര്‍ നദിയിലേക്ക് മുങ്ങിക്കൊണ്ടിരിക്കുമ്പോഴും ഇതൊന്നും വകവയ്ക്കാതെ കാറിനു മുകളില്‍ സെല്‍ഫി എടുക്കുകയാണ് യുവതി. പ്രദേശവാസികള്‍ രക്ഷിക്കാന്‍ തിടുക്കം കൂട്ടുമ്പോള്‍ പതറാതെ വേഗത്തില്‍ മുങ്ങുന്ന കാറിനു മുകളില്‍ ശാന്തയായി ഇരിക്കുകയായിരുന്നു യുവതി. തുടര്‍ന്ന് കയാക്ക് ഉപയോഗിച്ചാണ് യുവതിയെ രക്ഷപ്പെടുത്തിയത്.