വിവാഹഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സുഹൃത്തിനെ കൊന്ന് യുവതി മൃതദേഹം ട്രോളി ബാഗിലാക്കി. ഗാസിയബാദിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രീതി ശര്‍മ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
നാല് വര്‍ഷം മുമ്പ് ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ പ്രീതി, ഫിറോസ് എന്ന സുഹൃത്തിന്റെ കൂടെയാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി പട്രോളിംഗിനിടെ പ്രീതി ട്രോളി ബാഗുമായി പോകുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ യുവാവിനെ കണ്ടെത്തുന്നത്. ചോദ്യം ചെയ്യലില്‍ സുഹൃത്തിന്റെ മൃതദേഹമാണെന്ന് യുവതി വെളിപ്പെടുത്തി. തനിക്ക് ഫിറോസിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് പ്രീതി ശര്‍മ പൊലീസിനോട് പറഞ്ഞു. എന്നാല്‍ മറ്റൊരു സമുദായത്തില്‍ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ അനുവദിക്കില്ലെന്ന കാരണം പറഞ്ഞ് അദ്ദേഹം വിസമ്മതിച്ചുവെന്നുമായിരുന്നു യുവതിയുടെ മൊഴി.
തന്നെ വിവാഹം കഴിക്കാന്‍ യുവതി സമ്മര്‍ദം ചെലുത്തിയപ്പോള്‍ ഫിറോസ് ദേഷ്യപ്പെടുകയും ചീത്ത വിളിക്കുകയും ചെയ്തു. കോപാകുലയായ പ്രീതി റേസര്‍ ഉപയോഗിച്ച് ഫിറോസിന്റെ കഴുത്തറുക്കുകയായിരുന്നു. പിന്നീട് ഒരു ട്രോളി ബാഗ് വാങ്ങി അതിനുള്ളില്‍ മൃതദേഹം തിരുകുകയായിരുന്നു. ഞായറാഴ്ച ഗസിയാബാദ് റെയില്‍വേ സ്റ്റേഷനില്‍ ഏതോ ട്രെയിനില്‍ ബാഗ് വലിച്ചെറിയാന്‍ പോകുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.