പാഞ്ഞെത്തിയ ട്രെയിന് മുന്നില്‍ നിന്ന് യുവതിയുടെ അത്ഭുതകരമായ രക്ഷപ്പെടല്‍; വിഡിയോ

പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്ന് യുവതി രക്ഷപ്പെടുന്ന വിഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ഐഎഎസ് ഓഫിസര്‍ അവനീഷ് ശരണ്‍ ആണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ‘ജീവിതം നിങ്ങളുടേതാണ്. തീരുമാനം നിങ്ങളുടേതാണ്’ എന്ന അടിക്കുറിപ്പ് നല്‍കിയാണ് വിഡിയോ പങ്കുവച്ചത്.

വഴിയില്‍ പിടിച്ചിട്ട ട്രെയിനില്‍ നിന്ന് ട്രെയിനില്‍ നിന്ന് നിരവധി ആളുകള്‍ ഇറങ്ങുന്നത് വിഡിയോയില്‍ കാണാം. ട്രെയിനില്‍ നിന്നിറങ്ങിയ ആളുകള്‍ ലഗേജുമായി ട്രാക്ക് മുറിച്ചു കടക്കുകയാണ്. ഇതിനിടെ ഒരു സ്ത്രീ ലഗേജ് ട്രാക്കിന് മറുവശത്ത് എത്തിച്ചതും ട്രെയിന്‍ പാഞ്ഞടുത്തു. ഈ സമയം യുവതി ട്രാക്കിന് മറുവശത്തേക്ക് ചാടുകയായിരുന്നു. യുവതിയുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യമായിരുന്നു അവിടെ ഉണ്ടായിരുന്നത്.

സുരക്ഷിതമല്ലാത്തതിനാല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് അവനീഷ് ശരണ്‍ കുറിച്ചു. എന്തൊരു മണ്ടത്തരമാണ് അവര്‍ ചെയ്തതെന്ന് ഒരാള്‍ വിഡിയോയ്ക്ക് താഴേ കമന്റ് ചെയ്തു. പലരും അവരുടെ ജീവന്‍ വച്ച് കളിക്കുന്നതായി മറ്റൊരാള്‍ കമന്റ് ചെയ്തു. 204,000-ലധികം പേര്‍ വീഡിയോ കണ്ട് കഴിഞ്ഞു. ഇത് എവിടെ വച്ചാണ് സംഭവിച്ചതെന്നത് വ്യക്തമല്ല.