‘ഒരാണ്‍കുട്ടിയായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്’; ആര്‍ത്തവ വേദന നല്‍കിയ നഷ്ടം പറഞ്ഞ് ടെന്നീസ് താരം

ആര്‍ത്തവ വേദന നല്‍കിയ നഷ്ടം പറഞ്ഞ് ചൈനീസ് ടെന്നീസ് താരം ഷെങ് ചിന്‍വെന്‍. ഫ്രഞ്ച് ഓപ്പണ്‍ മത്സരത്തില്‍ ഉണ്ടായ നഷ്ടത്തെക്കുറിച്ചാണ് ഷെങ് ചിന്‍വെന്‍ വിശദീകരിച്ചത്. ആര്‍ത്തവത്തിന്റെ ആദ്യ ദിനം കളിക്കിറങ്ങിയ ഷെങ് ചിന്‍വെന്‍ ലോക ഒന്നാം കളിക്കാരിയായ ഈഗ ഷ്യാന്‍തെക്കിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു.

ആര്‍ത്തവത്തിന്റെ ആദ്യ ദിനം തന്നെയാണ് മത്സരം നടന്നതെന്ന് ഷെങ് ചിന്‍വെന്‍ പറഞ്ഞു. ആ സമയത്ത് സാധാരണ തനിക്ക് നല്ല വയറുവേദനയും ബുദ്ധിമുട്ടുകളുമുണ്ടാകാറുണ്ട്. അതിലൊന്നും ചെയ്യാനാകില്ല. ഒരാണ്‍കുട്ടിയായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുകയാണെന്നും ഷെങ് ചിന്‍വെന്‍ പറഞ്ഞു.

കളിക്ക് ശേഷമുള്ള ഷെങ് ചിന്‍വെന്നിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരാജയപ്പെട്ടെങ്കിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായതില്‍ സന്തോഷമുണ്ടെന്നുംചിന്‍വെന്‍ കൂട്ടിച്ചേര്‍ത്തു.