പരാതി പറയാൻ ആണ് വിളിച്ചത് എങ്കിൽ കോൾ റെക്കോർഡ് ചെയ്തത് എന്തിന്? – പരാതിക്കാരൻ്റെ ഉദ്ദേശശുദ്ധിയിൽ മലയാളികൾക്ക് സംശയം

കേരളത്തിലെ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. വളരെ മികച്ച അഭിപ്രായമാണ് ഇവരുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇന്ന് ഇവരുടെ പേരിൽ വലിയ ഒരു വിവാദമാണ് പൊട്ടിപ്പുറപ്പെട്ടത്. 89 വയസ്സുള്ള ഒരു സ്ത്രീയുടെ മകൻ പരാതി പറയാൻ വേണ്ടി ഇവരെ വിളിച്ചതായിരുന്നു. ശാരീരിക സുഖമില്ലാത്തതിനാൽ തിരുവനന്തപുരത്ത് ഹാജരാകാൻ സാധിക്കുകയില്ല എന്ന് പറയാനായിരുന്നു വ്യക്തി വിളിച്ചത്. പകരം എന്താണ് ചെയ്യാൻ പറ്റുക എന്നും ഇവർ ആരാഞ്ഞു. അപ്പോഴാണ് കടുത്ത ഭാഷയിൽ ജോസഫൈൻ പ്രതികരിച്ചത്.

89 വയസ്സുള്ള സ്ത്രീയെ കൊണ്ട് പരാതി കൊടുപ്പിച്ചത് തെറ്റാണ് എന്നായിരുന്നു ജോസഫൈൻ പറഞ്ഞത്. അടുത്തുള്ള സ്റ്റേഷനിൽ ആയിരുന്നു വിവരം അറിയിക്കേണ്ടത് എന്നും ഇവർ അഭിപ്രായപ്പെട്ടു. എന്നാൽ ഇവർ പറഞ്ഞ കാര്യങ്ങൾ മുഖവിലയ്ക്കെടുക്കാതെ വ്യക്തി ഇവരോട് തട്ടി കയറുകയായിരുന്നു. പലതവണ മര്യാദയുടെ ഭാഷയിൽ ജോസഫ് ആയി പ്രതികരിച്ചു എങ്കിലും പ്രകോപിപ്പിക്കാൻ ആയിരുന്നു വ്യക്തിയുടെയുടെ തീരുമാനം. ഒടുവിൽ ജോസഫൈനും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.

ഈ വാർത്ത പുറത്തുവന്നതോടെ വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു മാലോകർ ഉന്നയിച്ചത്. എന്നാൽ ഒന്ന് ഇരുത്തി ചിന്തിച്ചപ്പോൾ ആണ് മലയാളികൾക്ക് സംഗതി പിടി കിട്ടിയത്. സംഗതി വെറും രാഷ്ട്രീയപ്രേരിതം തന്നെ. വിളിച്ച വ്യക്തി കോൺഗ്രസ് ആണോ ബിജെപി ആണോ എന്ന് മാത്രമേ അറിയാനുള്ളൂ. പരാതി പറയാൻ ആയിരുന്നു വിളിച്ചത് എങ്കിൽ എന്തിനു വേണ്ടിയാണ് കോൾ റെക്കോർഡ് ചെയ്തത് എന്നാണ് മലയാളികൾ ഒന്നടങ്കം ചോദിക്കുന്നത്. കള്ളക്കളി വെളിച്ചത്ത് ആയതോടെ പ്രതികരിക്കാതെ മുങ്ങിയിരിക്കുകയാണ് വ്യക്തി.

കഴിഞ്ഞ പത്തുമാസമായി ഈ സർക്കാർ കേരളത്തിലെ എല്ലാ വീടുകളിലും ഭക്ഷ്യക്കിറ്റ് എത്തിക്കുകയാണ്. വീട്ടിലുള്ളവർ കോൺഗ്രസ് ആണോ ബിജെപി ആണോ എന്ന് നോക്കിയിട്ടല്ല ഈ സർക്കാർ വീട്ടിൽ ഭക്ഷ്യക്കിറ്റ് എത്തിക്കുന്നത്. ഈ കിറ്റ് വാങ്ങി നക്കിയവർ ആണ് ഇപ്പോൾ ഈ സർക്കാരിനെതിരെ കുരയ്ക്കുന്നത്. ഇവർക്കുള്ള മറുപടി വരുന്ന തിരഞ്ഞെടുപ്പിൽ ഞങ്ങൾ നൽകുമെന്നാണ് കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾ ഒരുമിച്ച് ആഹ്വാനം ചെയ്യുന്നത്.