വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മീരാ നന്ദൻ എന്ന നായികയ്ക്ക് മലയാള സിനിമയിൽ ഉള്ള വ്യാപ്തി വളരെ വലുതാണ്. റിയാലിറ്റി ഷോയിലെ അവതാരികയിൽ നിന്ന് മുല്ല എന്ന സിനിമയിലെ നായികയായി അവിടെ നിന്ന് മീരാനന്ദൻ എന്ന നായികയിലേക്ക് ഉള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു. എന്നാൽ സിനിമയിലെ തട്ടകം തനി ചേർന്നതല്ല എന്ന് തീരുമാനിച്ച് മീര പെട്ടെന്നുതന്നെ കള്ളം മാറ്റുകയായിരുന്നു. എന്തുകൊണ്ട് മീരാനന്ദൻ എന്ന നടി സിനിമയോട് വിടപറഞ്ഞ റേഡിയോ ജോക്കിയായി.
ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞാണ് മീരാനന്ദൻ ഐഡിയ സ്റ്റാർ സിംഗറിലെ റിയാലിറ്റിഷോയിൽ അവതാരകയായി തുടക്കം കുറിച്ചത് അവിടെനിന്ന് സിനിമ മേഖലയിലേക്ക് തുടക്കം കുറിച്ചു. ഗൾഫിലെ എഫ്എം റേഡിയോയിൽ ജോക്കിയായി ഒരു അവസരം ലഭിച്ചു പിന്നീട് മാറ്റങ്ങളുടെ ദിവസങ്ങളായിരുന്നു റേഡിയോ ജോക്കി ആയുള്ള തന്റെ അനുഭവം മീരയ്ക്ക് നന്നേ ഇഷ്ടപ്പെട്ടു അവിടെനിന്ന് പൂർണ്ണമായും ഒരു റേഡിയോ ജോക്കിയിലേക്ക് മീര മാറി. ജോലി എന്നതിനപ്പുറം റേഡിയോ ജോക്കിയായി ഉള്ള അനുഭവത്തെ ആണ് മീര സ്നേഹിച്ചു തുടങ്ങിയത്.
തന്റെ ജീവിതത്തിലുണ്ടായ പ്രണയവും മീര തുറന്നുപറഞ്ഞിരുന്നു എന്നാൽ പ്രണയം ഒരു പരാജയമായപ്പോൾ സ്വന്തമായി പ്രണയിക്കുക എന്ന സത്യം അവർ മനസ്സിലാക്കി. എന്തിനേക്കാളും ഉപരി കുടുംബം ആണെന്ന് യാഥാർഥ്യവും. ഇന്ന് മീരാനന്ദൻ, നടിയും, റേഡിയോ ജോക്കിയും മാത്രമല്ല ഒരു മോഡൽ കൂടിയാണ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ എന്നും ആരാധകർക്കായി തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെയ്ക്കുന്ന മീര തന്റെ പുതിയ ജീവിതത്തിൽ വളരെ സന്തോഷവതിയാണ്.