വിവാഹ ആഘോഷം അതിരുവിട്ടപ്പോള്‍ പൊലീസിന്റെ ഇടപെടല്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. വിവാഹ ദിനം വരനും സുഹൃത്തുക്കളും ചേര്‍ന്നൊരുക്കിയ ആഘോഷമാണ് അതിരുവിട്ടത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ പൊതുനിരത്തിലായിരുന്നു വാഹനാഭ്യാസം. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പൊലീസ് ഇടപെട്ടത്.
ഔഡി എ3, എ4, എ6, ജാഗ്വാര്‍ എക്സ്.എഫ്, സ്കോര്‍പിയോ തുടങ്ങി ഒന്‍പതോളം വാഹനങ്ങളിലായിരുന്നു വരന്റേയും കൂട്ടുകാരുടേയും നടുറോഡിലെ അഭ്യാസം. വാഹനത്തിന്റെ പുറത്ത് കയറിയിരുന്നും, വശങ്ങളിലൂടെ തല പുറത്തിട്ടുമായിരുന്നു ആഘോഷം. ഇതിന്റെ വിഡിയോ പിന്നില്‍ സഞ്ചരിച്ച പലരും മൊബൈലില്‍ പകര്‍ത്തി.
അന്‍കിത് കുമാര്‍ എന്ന ആളാണ് വാഹനമുപയോഗിച്ചുള്ള അഭ്യാസത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വിഡിയോ കണ്ട മുസഫര്‍നഗര്‍ പൊലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയും ഈ വാഹന വ്യൂഹത്തിലുണ്ടായിരുന്ന വാഹനങ്ങളെ എല്ലാം ചേര്‍ത്ത് രണ്ട് ലക്ഷം രൂപ പിഴയിടുകയുമായിരുന്നു.
➡️हाइवे पर गाडियों से स्टंट करने वाले वाहनों के विरुद्ध मुजफ्फरनगर पुलिस द्वारा की गयी कार्यवाही।
➡️कुल 09 गाडियों का 02 लाख 02 हजार रुपये का चालान।@Uppolice @The_Professor09 @ankitchalaria pic.twitter.com/VqaolvazhO
— MUZAFFARNAGAR POLICE (@muzafarnagarpol) June 14, 2022