ഹമാസ് ഇസ്രായേലിനോട് ചെയ്തത് പോലെ തന്നെ ഞങ്ങൾ കശ്മീരിനോട് അത് തന്നെ ചെയ്യുമെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാൻ ഇസ്ലാമിക പ്രഭാഷകൻ ആയ ഖാലിദ് മെഹമൂദ് അബ്ബാസി. ഈ സാഹചര്യത്തിലും വേറിട്ട് നിൽക്കുന്ന ഇന്ത്യ ആണ്.കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു ഇസ്രായേലിനെ പിന്തുണക്കുന്നുവെന്നത്.അത സമയം ഹമാസ് അധിനിവേശത്തിൽ ഇസ്രായേലിന് പിന്തുണ അറിയിച്ചതിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ. ഇന്ത്യ വിത്ത് ഇസ്രായേൽ എന്ന ഹാഷ്ടാഗ് എക്സിൽ ട്രെൻഡിങ് ആയിരുന്നു. അതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഇസ്രായേൽ പ്രതികരണം. ‘നന്ദി ഇന്ത്യ’ എന്നായിരുന്നു ഇസ്രായേലിന്റെ ഔദ്യോഗിക ട്വീറ്റിൽ ഉണ്ടായിരുന്നത്.ഇന്ത്ര്യൻ ഹാൻഡിലുകളിൽ നിന്നും ഇസ്രായേലിന് പിന്തുണയുമായി ട്വീറ്റുകൾ വന്നിരുന്നു. ഇതോടെ, ഏറെ നേരം ഈ ഹാഷ്ടാഗ് ട്രെൻഡിങ് ആയിരുന്നു. അതിന് പുറമെ, ‘വി സപ്പോർട്ട് ഇസ്രായേൽ’ എന്ന ഹാഷ്ടാഗും ‘സേവ് ഗാസ’ എന്ന ഹാഷ്ടാഗും ചർച്ചയായിരുന്നു.
— Megh Updates 🚨™ (@MeghUpdates) October 8, 2023
ശനിയാഴ്ച പുലർച്ചെ ദക്ഷിണ മധ്യ ഇസ്രായേൽ ഭാഗങ്ങളിലേക്ക് ഹമാസ് തുടർച്ചയായി റോക്കറ്റ് ആക്രമണം അടക്കം നടത്തുകയും ചെയ്തിരുന്നു. ഹമാസ് ഭീകരർ ആക്രമിക്കുകയും നിരവധി ഇസ്രായേലികളെ ബന്ദിയാക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഇരകളായവർക്കും അവരുടെ കുടുംബത്തിനും പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു.തെക്കൻ ഇസ്രായേലിൽ ഇന്നലെ രാവിലെ മുതലുണ്ടായ ആക്രമണത്തിൽ മുന്നൂറിലേറെ ആളുകൾ കൊല്ലപ്പെട്ടുണ്ട്. ഏതാണ്ട് അമ്പതിലധികം ഭീകരർ ഇസ്രായേലിൽ ഉണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഇസ്രായേലിന് നേരെ നടന്നത് ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചിരുന്നു.

