നെഞ്ച് ഉലക്കുന്ന ചിത്രങ്ങളാണ് വയനാട്ടിൽ കാണുന്നത്.ദുരന്തത്തിൽ നിന്നും രക്ഷപെട്ട ഒരാൾ പറയുന്ന കാര്യങ്ങൾ ഇതാണ്,ആദ്യം ചെളിവെള്ളം എത്തിയതോടെ ആദ്യം കട്ടിലിൽ കയറാനാണ് ശ്രമിച്ചത്. എന്നാൽ വീടിന്റെ ഭിത്തിതകർന്ന് ആ ഭാഗത്തേക്ക് കോൺക്രറ്റ് ചെരിഞ്ഞു. ജനൽപാളി പൊളിഞ്ഞ് വീണ വിടവിലൂടെ അമ്മയേയും സഹോദരിയേയും അമ്മൂമ്മയേയും അച്ഛൻ പുറത്തേക്ക് തള്ളിക്കയറ്റി. ഈ സമയത്ത് അച്ഛന്റെ അരയോളം ചെളി പൊതിഞ്ഞിരുന്നു. സൂരജ് ചെരിഞ്ഞുവീണ കോൺക്രീറ്റിന് ഇടയിലായതിനാൽ അപകടത്തിൽ പെട്ടില്ല. ഒടുവിൽ സൂരജിനേയും പുറത്തെടുത്ത് കുടുബം പുറത്തേക്ക്.കൈയ്യിൽ കിട്ടിയ എമർജൻസി ലൈറ്റ് വെച്ച് പുറത്തേക്ക് നോക്കിയപ്പോൾ തങ്ങളുടെ അയൽക്കാരുടെ വീടുകൾ കാണാനുണ്ടായിരുന്നില്ലെന്ന് സൂരജ് പറയുന്നു. അവിടെ രണ്ട് വീടുകളിലായി ഒമ്പത് പേരുണ്ടായിരുന്നു. ഇപ്പോഴും അവർ എവിടെയെന്ന് അറിയില്ല. അമ്മൂമ്മയും അമ്മയും സഹോദരിയുമെല്ലാം ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ സുരക്ഷിതരാണെന്നും പറഞ്ഞു.
മുൻപിലുള്ള വീടിൽ തട്ടിയത് കൊണ്ടാകം അൽപം ആഘാതം കുറഞ്ഞാണ് തങ്ങളുടെ വീട്ടിലേക്ക് മലവെള്ളം എത്തിയത്. രക്ഷപ്പെട്ട് പുറത്തെത്തിയപ്പോൾ ദേഹമാസകലം മുറിവേറ്റ സ്ത്രീ ഒഴുകി എത്തി. അവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ വേദന കൊണ്ട് അവർ ദേഹമാകെ മാന്തിപ്പൊളിച്ചു,എന്നാലും ഒരാളെ കൂടി രക്ഷിക്കാനായതിന്റെ സന്തോഷം സൂരജ് പങ്കുവെച്ചു.
ചൊവ്വാഴ്ച പുലർച്ചയായിരുന്നു ഒരു നാടിനെ തന്നെ ഇല്ലാതാക്കിയ ഉരുൾപൊട്ടൽ ഉണ്ടായത്.