ഞാൻ സിനിമയിലെത്താൻ കാരണം അദ്ദേഹമാണ്, തുറന്നു പറഞ്ഞു ടോവിനോയുടെ നായിക

ഹോട് സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്ന ‘ഗ്രഹൻ’ എന്ന വെബ് സീരീസിലെ പ്രധാനവേഷം ചെയ്യുന്ന നടത്തിയാണ് വാമിക ഗബ്ബി. മലയാള ചലച്ചിത്രമായ ഗോദ, 9 എന്നിവയിലൂടെ മലയാളികൾക്കും സുപരിചിതയാണ് വാമിഖ ഗബ്ബി, വാമികയെ അഭിനയത്തിലേക്ക് ഏതാണ് പ്രേരിപ്പിച്ച വ്യക്തിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വാമിക ഇപ്പോൾ.

ചണ്ഡിഗഡ്‌ സ്വദേശിയായ വാമിക തന്റെ കുടുംബവുമായി വളരെ അടുപ്പം പുലർത്തുന്ന വ്യക്തിയാണ്. വാമികയുടെ പിതാവ് ഗോവർദ്ധൻ ഗബ്ബി ഒരു എഴുത്തുകാരനും പഞ്ചാബ് സാഹിത്യ അക്കാദമി അംഗവുമാണ്. കൂടാതെ അദ്ദേഹത്തിന്റെ പേരിൽ 11 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തന്നെയും സഹോദരനെയും കലയിലേക്കു എത്തിച്ചതാരാണ് എന്ന് വാമിക ഈയിടെ പറയുകയുണ്ടായി, “എന്റെ പിതാവ് ഒരു എഴുത്തുകാരനാണ്, ചണ്ഡീഗഡിലെ ടാഗോർ തിയേറ്ററിൽ നടക്കുന്ന എല്ലാ നാടകങ്ങളും ഞാൻ കാണുമെന്ന് അദ്ദേഹം എപ്പോഴും ഉറപ്പുവരുത്തിയിരുന്നു. അദ്ദേഹം എന്നെയും എന്റെ സഹോദരനെയും വിവിധ കലാരൂപങ്ങൾ പഠിക്കാൻ എപ്പോഴും പ്രോത്സാഹിപ്പിച്ചതും അച്ഛനാണ്. അദ്ദേഹം കാരണം ഞാൻ ഇന്ന് ഒരു കലാകാരിയായത്.” വാമിക പറഞ്ഞു.

തബു, അലി ഫസൽ, ആശിഷ് വിദ്യാർത്ഥി തുടങ്ങിയർ അഭിനയിക്കുന്ന വിശാൽ ഭരദ്വാജിന്റെ ത്രില്ലർ ചിത്രമായ ‘ഖുഫിയ’ ആണ് വാമികയുടെ അടുത്ത ചിത്രം. നേരത്തെ, വാമിഖ മലയാള സിനിമയായ ‘9’ ലും ‘ദിൽ ദിയാൻ ഗല്ലൻ’, ‘ലവ് ആജ് കല്’ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.