സോഷ്യല്‍ മീഡിയ കീഴടക്കിയ താരം ഇവിടെ ഉണ്ട്; ഈ കുട്ടിത്താരം ശരിക്കും ആരാണെന്ന് അറിയുമോ

ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ നിമിഷന്നേരം മതി. ഇവര്‍ കാട്ടികൂട്ടുന്ന കുഞ്ഞു കാര്യങ്ങള്‍ പോലും സോഷ്യല്‍ മീഡയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍ കിടന്ന് ശ്രമിച്ചിട്ടും വൈറലാവാത്തവരും നമ്മുക്കിടെ ഉണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡയയിലെ താരം വൃദ്ധിക്കുട്ടിയുടെ കാര്യമാണ് പറഞ്ഞ് വരുന്നത്.

നിമിഷന്നേരം കൊണ്ടാണ് ഈ കുട്ടിത്താരത്തിന് ആരാധകര്‍ ഏറെയായത്. തന്റെ കിടിലന്‍ ഡാന്‍സിലൂടെയാണ് താരം ആരാധകരെ നേടിയെടുത്തത്. വൃദ്ധിയുടെ ഡാന്‍സ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സീരിയല്‍ താരത്തിന്റെ വിവാഹത്തിനാണ് വൃദ്ധ നൃത്തച്ചുവടുകളുമായി ആരാധകരിലേക്ക് എത്തിയത്.

സീരിയല്‍ നടന്‍ അഖില്‍ ആനന്ദ് വിവാഹിതനായി- Serial actor akhil anand got  married

വിവാഹത്തിന് പങ്കെടുത്ത എല്ലാവരും പിന്നെ ഈ കൊച്ചുമിടുക്കിയുടെ ഡാന്‍സില്‍ മഴങ്ങിപോവുകയായിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

അതേസമയം സീരിയല്‍ താരം അഖില്‍ ആനന്ദിന്റെ വിവാഹത്തിനാണ് വൃദ്ധിക്കുട്ടി ഡാന്‍സുമായി വന്നത്. പിച്ചാത്തി ഷാജി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധപിടിച്ച് പറ്റിയ നടനെ മഞ്ഞില്‍വിരിഞ്ഞ പൂവിലൂടെയാണ് ആരാധകര്‍ അടുത്തറിയുന്നത്. യഥാര്‍ഥ പേരിനെക്കാളും പിച്ചാത്തി ഷാജി എന്ന പേരിലാണ് ഈ നടന്‍ അറിയപ്പെടുന്നത്.

സീരിയല്‍ നടന്‍ അഖില്‍ ആനന്ദ് വിവാഹിതനായി- Serial actor akhil anand got  married

തന്റെ വിവാഹ വാര്‍ത്ത താരം ആദ്യം പുറത്തുവിട്ടിരുന്നില്ല. പിന്നീട് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് വിവാഹ കാര്യം നടന്‍ പുറത്ത് വിട്ടത്. വിവാഹഫോട്ടോകള്‍ക്ക് താഴെ ആശംസകളുമായി പ്രിയപ്പെട്ടവരും എത്തിയിരുന്നു. താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് ആരാധകരും വന്നിട്ടുണ്ട്.