പല്ലിയും പാറ്റയും നിങ്ങളുടെ വീട്ടിൽ ഒരു ശല്യമാണെങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ ഫലം ഉടനടി

രാവിലെ സുഖമായി എണീറ്റ് നല്ലൊരു സ്വപ്നം കണ്ട് കണ്ണ് തുറക്കുമ്പോൾ വീടിൻറെ മുകളിൽ പല്ലിയെ കാണുമ്പോൾ ഉണ്ടാകുന്ന ഒരു അറപ്പുണ്ട് ഇത് മാറ്റിയെടുക്കാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്. എല്ലാവരുടെയും വീട്ടിലെ ഏറ്റവും വലിയ ശല്യമാണ് എലി പാറ്റ പല്ലി കൂറ തുടങ്ങിയവ. ഇവയെ ഇല്ലാതാക്കാൻ പല വഴികളും നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും എന്നാൽ അതെല്ലാം എത്തിനിൽക്കുന്നത് അവയുടെ എണ്ണക്കൂടുതലിൽ അല്ലാതെ കുറവിലല്ല . എന്നാൽ ഇവ വീട്ടിലുള്ളത് അത് വളരെ ബുദ്ധിമുട്ടാണ് എന്നാൽ ഇതിനുള്ള ഒരു ഉത്തമ പ്രതിവിധി അറിയണോ.

ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് ഇതിന്റെ മാറ്റം അറിയാം. ഇതിനായി വേണ്ടത് വെളുത്തുള്ളിയാണ്. സ്വതവേ പല്ലികൾക്ക് വെളുത്തുള്ളിയുടെ മണം ഒട്ടും ഇഷ്ടമല്ലാത്തത് കൊണ്ട് വെളുത്തുള്ളി ആണ് ഏറ്റവും നല്ല സാധനം. എത്ര പല്ലിയുണ്ടോ അതിനു കണക്കായി ആവശ്യത്തിന് ചുമരിൽ അടിക്കാൻ പറ്റിയ എണ്ണത്തിൽ വെളുത്തുള്ളി എടുത്ത് അത് നന്നായി ചതച്ച് നീരെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കിവയ്ക്കുക. അതിനുശേഷം ആവശ്യമുള്ള സമയത്ത് ഇത് ഉപയോഗിച്ചാൽ മതിയാകും. ഇതിനു ശേഷം പല്ലി എവിടെയാണുള്ളത് ആ ഭാഗത്ത് ചുമരിലും നമുക്ക് ഏതൊക്കെ ഭാഗങ്ങളിൽ പല്ലി വരാൻ സാധ്യതയുണ്ടോ ആ ഭാഗങ്ങളിലും സ്പ്രേ ചെയ്തു കൊടുക്കാം. പിന്നെ പല്ലിയെ നമ്മൾ തേടി പോയാൽ പോലും അവയെ വീടിനുള്ളിൽ എവിടെയും കാണാൻ സാധിക്കില്ല.

അടുത്തതായി വീടിനുള്ളിലെ മറ്റൊരു ശല്യമായ കൂറകളെയും പാറ്റകളെയും എങ്ങനെ തുരത്താം എന്നും നമ്മൾ അന്വേഷിക്കാറുണ്ട്. ഇതിനു ചെറിയ ഒരു മാർഗ്ഗം പരീക്ഷിച്ചാൽ മതി. വലിയ ഉള്ളി എടുത്തു തോലുകളഞ്ഞ് ഇതുപോലെ ചതച്ചെടുത്ത് അതിൻറെ നീര് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി എവിടെയാണോ പാറ്റയും കുറയും ഉള്ളത് ആ ഭാഗങ്ങളിൽ ഇതിൽ സ്പ്രേ ചെയ്താൽ നിങ്ങൾക്ക് ഫലം ഉടനടി അറിയാം പലരും ട്രൈ ചെയ്ത് വിജയിച്ച ഈ ഒരു പരീക്ഷണം ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലും കൂറ ശല്യവും പല്ലി ശല്യവും ഒഴിവാക്കാം.