വിഷുവും കൃഷ്ണനും തമ്മിൽ എന്താണ് ബന്ധം? കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കിയ പേജിന് വയറ് നിറച്ച് മറുപടി നൽകി കേരളത്തിലെ യുവാക്കൾ

വിഷുവും കൃഷ്ണനും തമ്മിൽ എന്താണ് ബന്ധം എന്നായിരുന്നു ഒരു ഫേസ്ബുക്ക് പേജിന് അറിയേണ്ടിയിരുന്നത്. ഒരു ഇടതുപക്ഷ പുരോഗമന പേജ് ആണ് ഇത് എന്നതുകൊണ്ട് അവരെ കുറ്റം പറയാനും പറ്റില്ല. ചോദ്യം ചോദിച്ചത് സത്യസന്ധമായി തന്നെയാണ് എന്നിരിക്കട്ടെ, അതിനുള്ള ഉത്തരവും പോസ്റ്റിനു താഴെ വന്നു കൊണ്ടിരിക്കുകയാണ്. എന്തായാലും അടുത്ത വർഷം ഈ സംശയം കാണില്ല എന്ന് കരുതുന്നു. വിഷു ഒരു കാർഷിക ഉത്സവമാണ് എങ്കിലും അതിനു പിന്നിൽ ധാരാളം ഐതിഹ്യങ്ങൾ ഉണ്ട്. ഉത്സവങ്ങൾ ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ഓരോ നാടും അവരുടെ സംസ്കാരത്തിന് അനുസരിച്ചുള്ള ആരാധനാ രീതികൾ പിന്തുടരുന്ന പോരുന്നു.

കലി വർഷ ഗണനയിൽ വർഷത്തിൻ്റെ ആദ്യദിനം ആണ് വിഷു ദിനമായി ആഘോഷിക്കപ്പെടുന്നത്. ശ്രീകൃഷ്ണ ഭഗവാൻറെ സ്വർഗാരോഹണത്തിന് അടുത്ത ദിവസം മുതലാണ് കലി വർഷ ആരംഭം എന്ന് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മലയാള പുതുവർഷവും കൃഷ്ണനും തമ്മിൽ ബന്ധം വന്നു. ഇനി അഥവാ അങ്ങനെ ഒരു ബന്ധമില്ലെങ്കിൽ പോലും, ഒരു കുഴപ്പവും സംഭവിക്കാൻ പോകുന്നില്ല. കൃഷ്ണ ഭഗവാൻ ഉമായി മലയാളികൾക്ക് ഉള്ളത് ഒരു വൈകാരികമായ ബന്ധം മാത്രം എന്നു കരുതിയാൽ മതി.

ഒരു കൊച്ചു കുട്ടി ഒരിക്കൽ അവന്റെ പൂജാരിയായ അച്ഛനൊപ്പം എന്നും ക്ഷേത്രത്തിൽ ചെല്ലുകയുണ്ടായി. ഒരിക്കൽ ഒറ്റക് ചെന്ന ബാലന്, കൃഷ്ണൻ തന്റെ കഴുത്തിൽ കിടന്ന തിരുവാഭരണം ഊരി നൽകി. കുട്ടി അത് തൻറെ അച്ഛനെ കാണിച്ചപ്പോൾ നീയത് മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ആ കുട്ടിയെ തല്ലുകയും ചെയ്തു. ദേഷ്യം വന്ന കുട്ടി കരഞ്ഞു കൊണ്ട് അതെടുത്തെറിഞ്ഞു. അടുത്തു നിന്ന മരത്തിൽ വീണു. അപ്പോൾ തന്നെ അത് പൂത്തു. അതാണ് വിഷുക്കൊന്നയെന്നും, അതെടുത്തു ഭഗവാനു മുന്പിൽ കണിയൊരുക്കിയെന്നും ഒരു കഥയുണ്ട്. ഇതാണ് വിഷുവും കണിക്കൊന്നയും തമ്മിലുള്ള ഐതിഹ്യ ബന്ധം.

ഇനിയിപ്പോൾ ഈ ബന്ധമൊന്നുമില്ല എന്ന് തന്നെ ഇരിക്കട്ടെ. വിഷുവും പടക്കവും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ? അതു പോലെ കൃസ്തുമസും കേക്കും തമ്മിൽ എന്താണ് ബന്ധം? പെരുന്നാളും നെയ്ച്ചോറും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? കൃഷ്ണനില്ലാതെയും വിഷു ആഘോഷിക്കുന്നുണ്ട്. വിഷു ആഘോഷിക്കാതെയും ആളുകൾ ജീവിക്കുന്നുണ്ട്. അതുകൊണ്ട് ഇതിനൊക്കെ ബന്ധം തിരിഞ്ഞു പോകുന്നതിനു മുൻപ് ഓരോ ആഘോഷവും മതമൈത്രിയുടെ മാതൃകകളായി ആഘോഷിക്കാൻ ശ്രമിക്കുക.