രാജ്യാന്തര റണ്‍നേട്ടത്തില്‍ രാഹുല്‍ ദ്രാവിഡിനെ മറികടന്ന് വിരാട് കോലി. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കിയ രണ്ടാമത്തെ താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. ഇനി സച്ചിന് തെണ്ടുല്‍ക്കര്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്.
കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരെ നടന്ന ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ കോലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. വ്യക്തിഗത സ്കോര്‍ 49 നില്‍ക്കെയാണ് കോലി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ കൂടിയായ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് മറികടക്കുന്നത്.
രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 404 മത്സരങ്ങളില്‍ നിന്ന് 24,064 റണ്‍സായിരുന്നു ദ്രാവിഡിന്റെ നേട്ടം. 509 മത്സരങ്ങളിലായി 615 ഇന്നിങ്സുകളില്‍ നിന്നാണ് ദ്രാവിഡ് ഇത്രയും റണ്‍സ് കണ്ടെത്തിയത്. അതേസമയം 509 മത്സരങ്ങളിലായി 525 ഇന്നിങ്സുകള്‍ കളിച്ചാണ് കോലി ഈ നേട്ടം മറികടക്കുന്നത്. ഇന്ത്യയ്ക്കായി ടെസ്റ്റിലും (8,074) ഏകദിനത്തിലും (12,344) ട്വന്റി 20-യിലുമായി (3,660) 24,078 റണ്‍സാണ് കോലി നേടിയത്.