പല നിരകളിലായി ഭക്ഷണം നിറച്ച പാത്രങ്ങള്‍; വൈറലായി വെയിറ്ററുടെ വിഡിയോ; അമ്പരന്നും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ

പല തരത്തിലുള്ള വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിഡിയോകളും ചിത്രങ്ങളും വൈറലാകാന്‍ അധികം താമസവുമില്ല. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് ഒരു വെയിറ്ററുടെ വിഡിയോയാണ്. ഭക്ഷണം നിറച്ച പത്തിലധികം പ്ലേറ്റുകളാണ് ഇയാള്‍ ഒറ്റയ്ക്ക് പല നിരകളിലായി കൈയില്‍ അടുക്കിവച്ച് എടുത്തുകൊണ്ട് പോകുന്നത്. നാല്‍പത് ലക്ഷത്തിലധികം പേരാണ് ഈ വിഡിയോ കണ്ടത്. അമ്പരപ്പിനൊപ്പം വ്യാപക വിമര്‍ശനവും പലരും നിഡിയോയ്‌ക്കെതിരെ ഉയര്‍ത്തുന്നുണ്ട്.

ഹോട്ടലിന്റെ അടുക്കളയില്‍ നിന്ന് വളരെ ദൂരത്ത് ഇരിക്കുന്ന കസ്റ്റമേഴ്സിന്റെ അടുത്തേയ്ക്ക് വെയിറ്റര്‍ ഈ പ്ലേറ്റുകളുമായി നടന്നെത്തുന്നതാണ് വിഡിയോയില്‍ കാണുന്നത്. ട്വിറ്ററിലൂടെ ആണ് വിഡിയോ പ്രചരിക്കുന്നത്. നാല് മില്ല്യണ്‍ ആളുകളാണ് വിഡിയോ ഇതുവരെ കണ്ടത്. വെയിറ്ററുടെ കഴിവിനെ അഭിനന്ദിച്ച് നിരവധിപ്പേര്‍ വിഡിയോയ്ക്ക് താഴെ കമന്റും ചെയ്തു.

അതേസമയം, ഒരാളെ കൊണ്ട് കഷ്ടപ്പെടുത്തുകയാണെന്നും ഹോട്ടലുടമ കാശ് ലാഭിക്കുകയാണെന്നും ചിലര്‍ വിമര്‍ശിച്ചു. ഇതൊന്ന് വീണുപോയാലുള്ള അവസ്ഥയെ കുറിച്ചും ചിലര്‍ ഓര്‍മ്മിപ്പിച്ചു.