സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത്,25 കിലോ സ്വര്‍ണം ധരിച്ച് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പൂനെയില്‍ നിന്നുള്ള കുടുംബമാണ്.രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയുമടങ്ങുന്ന നാലംഗ കുടുംബമാണ് 18 കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണം ധരിച്ച് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.നിരവധി സ്വര്‍ണ്ണ ചെയിനുകള്‍, സ്വര്‍ണ്ണ സണ്‍ഗ്ലാസുകള്‍, വളകള്‍, മാലകള്‍ എന്നിവ അടക്കം നിരവധി ആഭരണങ്ങള്‍ എന്നിവ ധരിച്ചാണ് ഇവര്‍ ക്ഷേത്രം സന്ദര്‍ശിച്ചത്. നേവി ബ്ലൂ കാക്കി സ്യൂട്ട് ധരിച്ച രണ്ട് പേരും ഒരു പൊലീസുകാരനും ഇവര്‍ക്ക് സുരക്ഷയൊരുക്കാനായി കൂടെയുണ്ടായിരുന്നു. പിടിഐ ആണ് ഇവരുടെ ക്ഷേത്ര സന്ദര്‍ശനത്തിന്റെ വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ എന്ത് കാരണത്താലാണ് ഇവര്‍ ഇത്തരത്തില്‍ ക്ഷേത്രത്തില്‍ എത്തിയത് എന്ന് വ്യക്തമല്ല.
നാലംഗ കുടുംബം കൂപ്പുകൈകളുമായി നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. കഴുത്തില്‍ കട്ടിയുള്ള ചങ്ങലയുമായി വെള്ള വസ്ത്രവും ധോത്തിയും ധരിച്ച രണ്ട് പുരുഷന്മാരും സ്വര്‍ണ്ണ നിറത്തിലുള്ള സാരി ധരിച്ച ഒരു സ്ത്രീയും ആഭരണങ്ങളാല്‍ പൊതിഞ്ഞാണ് ക്ഷേത്രത്തിലെത്തിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്.എന്തിനാണ് ദൈവത്തിനു മുന്നില്‍ ഈ പ്രകടനം എന്നാണ് ഒരാള്‍ എക്സില്‍ ചോദിക്കുന്നത്. ആദായ നികുതി വകുപ്പ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നിബിഡ വനത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്.