ഗബ്രിയും ഇപ്പോൾ ജാസ്മിനെപ്പോലെ വ്ലോ ഗിങിലേക്ക് തിരിഞ്ഞിട്ടുണ്ട്. ചാനൽ തുടങ്ങി ആഴ്ചകൾക്കുള്ളിൽ തന്നെ ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സിനെയാണ് ഗബ്രിക്ക് ലഭിച്ചത്. ജാസ്മിൻ തന്നെയാണ് യുട്യൂബ് ചാനലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗബ്രിക്ക് ഗൈഡൻസ് നൽകുന്നത്.അതേസമയം സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവരും കഴിഞ്ഞ ദിവസം പങ്കിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ബി ഗ് ബോസിൽ നിന്നും ഇറങ്ങിയശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് ചെയ്യുന്ന പ്രൊഫഷണൽ ഫോട്ടോഷൂട്ടാണിത്.അതേ സമയം സേവ് ദി ഡേറ്റിന് സമാനമായ രീതിയിൽ ഫെയറിടെയ്ലെന്ന് നിസംശയം വിശേഷിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് ഇരുവരുടെയും ഫോട്ടോഷൂട്ട്. വെളുത്ത നിറത്തിലുള്ള മിനി ഗൗണാണ് ജാസ്മിൻ ധരിച്ചത്. വസ്ത്രത്തിന് ഇണങ്ങുന്ന തരത്തിൽ മിനിമൽ മേക്കപ്പും ആഭരണങ്ങളും ധരിച്ചിരുന്നു.
https://www.instagram.com/reel/DCeEZdUPvPC/?igsh=OTBlNTR0YjNoczgy
വെളുത്ത നിറത്തിലുള്ള പാന്റും ഷർട്ടും നിയോൺ ഗ്രീൻ നിറത്തിലുള്ള ടൈയ്യുമാണ് ഗബ്രിയുടെ വേഷം. പൂക്കളാൽ നിറഞ്ഞ പശ്ചാത്തലത്തിൽ ഇരുവരും പ്രണയാർദ്രരായി ഇരിക്കുന്ന ചിത്രങ്ങളാണ് ഏറെയും. ഒപ്പം ബോളിവുഡ് ഹിറ്റ് ചിത്രം ഏക് വില്ലനിലെ ഗാനത്തിനൊപ്പമുള്ള ഒരു റൊമാന്റിക്ക് റീലും ഇരുവരും പങ്കുവെച്ചിട്ടുണ്ട്.പതിവ് പോലെ പ്രശംസിച്ചും പരിഹസിച്ചുമുള്ള കമന്റുകളാണ് റീലിന് ഏറെയും ലഭിച്ചത്. മെയ്ഡ് ഇൻ ഹെവൻ… ഈ നൂറ്റാണ്ടിലെ റോമിയോയേയും ജൂലിയറ്റിനേയും കാണുന്ന പ്രതീതി, രണ്ടുപേരും മാലാഖമാരെപ്പോലെ എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്