രാഹുൽ ഗാന്ധി ചെരുപ്പ് തുന്നിയ ചിത്രം വലിയ രീതിയിൽ വൈറൽ ആയിരുന്നു.അദ്ദേഹം ഒരു ചെറിയ കടയിൽ കയറി രാഹുൽ ചെരുപ്പ് തുന്നുകയായിരുന്നു. ഈ സംഭവത്തോടെ റാം ചേത് എന്ന വളരെ സാധാരണക്കാരനായ മനുഷ്യന്റെ ജീവിതം തന്നെ മാറിമറിഞ്ഞു.റോഡരികലെ ചെറിയ കടയിലിരുന്നാണ് റാം ചേത് വർഷങ്ങളായി ചെരുപ്പ് തുന്നത്. ഇന്ന് അദ്ദേഹത്തെ കാണാനും സെൽഫിയെടുക്കാനുമൊക്കെ നിരവധി പേരാണ് എത്തുന്നത്. എല്ലാം രാഹുൽ നന്നുപോയതിന് പിന്നാലെയാണ്. സുൽത്താൻപൂരിലെ കോടതിയിൽ ഹാജരായി വരുമ്പോഴാണ് വഴിയിലെ ചെരുപ്പ് തുന്നുന്ന കട രാഹുൽ കണ്ടത്.
ചെരുപ്പ് തുന്നാനും ഒട്ടിക്കാനും ഒക്കെ അദ്ദേഹം റാം ചേതിനൊപ്പം ചേർന്നു. രാഹുൽ വന്ന് ചെരുപ്പ് തുന്നിയ കട തേടി നിരവധിപേർ എത്തുന്നുണ്ട്. പലരും രാഹുൽ തുന്നിയ ചെരുപ്പ് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചു.
10 ലക്ഷം രൂപ വരെയാണ് ഈ ചെരുപ്പിന് ഇതുവരെ വാഗ്ദാനം ചെയ്യപ്പെട്ട തുക. എന്നാൽ രാഹുൽ തുന്നിയ ആ ചെരുപ്പ് വിൽക്കാൻ റാം തയ്യാറാല്ല. എത്ര വലിയ വില നൽകാമെന്ന് പറഞ്ഞാലും ചെരുപ്പ് നൽകില്ലെന്നാണ് റാം പറയുന്നത്.