ഞരമ്പന്റെ വായടപ്പിച്ച് അഡാർ ലൗവിലെ ടീച്ചർ

ഒമർ ലുലു സംവിധാനം ചെയ്ത അഡാർലവിലൂടെ ശ്രദ്ധേയമായ കഥാപാത്രത്തെ ചെയ്ത് സിനിമാ മേഖലയിലേക്ക് തുടക്കം കുറിച്ച താരമാണ് റോഷ്ന ആൻ റോയ്. നല്ല അഭിനേത്രി എന്ന പേര് നേടി സിനിമയിൽ സജീവസാന്നിധ്യമായി റോഷ്ന ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നടനും എഴുത്തുകാരനുമായ കിച്ചു ടെല്ലസുമായി വിവാഹിതയായത്. താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു വിവാഹ കാര്യം തുറന്നു പറഞ്ഞത്. പിന്നീട് താരങ്ങളുടെ വിവാഹം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു.

ഇപ്പോൾ ഇരുവരുടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പുറത്തുവന്നിരിക്കുന്ന ഒരു ഫോട്ടോയ്ക്ക് എതിരെയാണ് സോഷ്യൽ മീഡിയ ആങ്ങളമാരുടെ ചൊറിയൻ കമന്റുകൾ. എന്താ ഇപ്പൊ ഇത് കഥ ഇതൊന്നും ഇവിടെ പറ്റൂലാ വെറുപ്പിക്കൽ എന്ന് പറഞ്ഞത് ഇതാണ് വല്ല പണിക്ക് പോയിക്കൂടെ എന്ന ചൊറിയൻ കമന്റിന് എതിരെയാണ് റോഷ്ന കിടിലൻ മറുപടി കൊടുത്തത്. ഞാനും എന്റെ കെട്ടിയോനും കൂടെ നിന്ന് ഫോട്ടോ ഇടുന്നു അതും എന്റെ സ്വന്തം പ്രൊഫൈലിൽ വേദന കണ്ടാൽ നിന്റെ അക്കൗണ്ടിൽ കയറി തുള്ളുവാണെന്ന് തോന്നുന്നല്ലോ എന്നാണ് താരം കുറിച്ചിരിക്കുന്നത്.

കപ്പിൾ ഷൂട്ടുകൾക്കും മറ്റും എതിരെ വലിയ വായിൽ ഡയലോഗ് അടിക്കുന്ന കുറെയധികം സോഷ്യൽമീഡിയ ആങ്ങളമാർ ഉണ്ട് അവർക്കെതിരെയുള്ള കിടിലൻ മറുപടിയായി തന്നെയാണ് റോഷ്നയുടെ ഈ മറുപടി. വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന ഇതുപോലുള്ള കമന്റുകൾ നമ്മുടെ ചുറ്റുമുള്ള ആളുകൾ ഇനി എപ്പോഴാണ് നിർത്തുന്നതെന്ന് അറിയില്ല എന്തായാലും ചിലതിനൊക്കെ മാറ്റം വരേണ്ട സമയം ആണെന്ന് മാത്രം ഓർക്കാം.