കേരളത്തില്‍ തരംഗമായി സ്ഥാനാര്‍ത്ഥിയായിരുന്നു പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിബിത ബാബു. കളര്‍മുണ്ടും കൂളിങ് ക്ലാസും അണിഞ്ഞ് സ്റ്റൈലിഷ് സ്ഥാനാര്‍ത്ഥി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ സോഷ്യല്‍ മീഡിയ ഈ സ്ഥാനാര്‍ത്ഥിക്ക് പിറകിലായിരുന്നു.
തിരുവല്ല ബാറിലെ അഭിഭാഷക കൂടിയായ വിബിത കുന്നങ്കല്ലം മുല്ലക്കല്‍ വീട്ടില്‍ ബാബു തോമസിന്റേയും വത്സലയുടേയും മകളാണ്.
തകര്‍പ്പന്‍ മുുണ്ടുടുത്ത് കിടിലന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട സ്ഥാനാര്‍ത്ഥി എട്ട് നിലയില്‍ പൊട്ടിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്.
വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നത് മുമ്പ് തന്നെ വിബിത പരാജയം ഉറപ്പിച്ചിരുന്നു.
സൗന്ദര്യം മാത്രമല്ല സൗന്ദര്യ ബോധത്തേക്കാള്‍ വലുതാണ് രാഷ്ട്രീയ ബോധമെന്നാണ് ചിലര്‍ പ്രതികരിച്ച് രംഗത്തെത്തിയത്.
ഇത് പാഷന് പരേടല്ല തിരഞ്ഞെടു്പാണെന്നും ചിര് പ്രതികരിക്കുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും ചിലര്‍ രംഗത്തെത്തുന്നുണ്ട്.ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ലതാകുമാരിയാണ് വിജയിച്ചത്.