അനശ്വര രാജൻ നായികയായെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു സൂപ്പർ ശരണ്യ. നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അർജുൻ അശോകൻ നസ്ലെൻ, മമിത ബൈജു എന്നിവരൊക്കെ അവരിൽ ചിലർ മാത്രം. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ കാര്യങ്ങളാണ് ചിത്രം പ്രധാനമായും പറയുന്നത്. ചിത്രത്തിൽ ഇതിൽ അജിത മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് വാസുദേവൻ ആണ്.
നിരവധി സ്പൂഫ് സീനുകളും ചിത്രത്തിലുണ്ട്. വിനീത് അവതരിപ്പിച്ച അജിത്ത് മേനോൻ എന്ന കഥാപാത്രവും ഏതാണ്ട് അതേ രീതിയിൽ തന്നെയാണ് വരിക. ബ്ലോക്ക് ബസ്റ്റർ ചിത്രമായ അർജുൻ റെഡി യിലെ കാമുകനെ കളിയാക്കുന്ന രീതിയിൽ ആണ് ഈ കഥാപാത്രം ഒരുക്കിയിട്ടുള്ളത്. ഒരു ടോക്സിക് കാമുകനാണ് അർജുൻറെഡ്ഡി എന്നതിൽ ആർക്കും യാതൊരു തർക്കവും ഉണ്ടാവില്ല. വളരെ ഭംഗിയായി തന്നെ വിനീത് ഈ വേഷം ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ചിരിക്കാൻ നല്ല ഒരു വക നൽകുന്നുണ്ട് ശരിക്കും ഈ കഥാപാത്രം.
ഇപ്പോഴിതാ പലർക്കും ഇത് സ്പൂഫ് ആണെന്ന് പോലും മനസ്സിലായിട്ടില്ല എന്ന് പറയുകയാണ് വിനീത് വാസുദേവൻ. ക്ലബ് ഫോമിൽ നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്. അർജുൻ റെഡ്ഡി എടുക്കാൻ നോക്കി പൊളിഞ്ഞു പോയി എന്നൊക്കെ കമൻ്റിൽ വന്ന് പറയുന്നവർ ഉണ്ട്. അർജുൻ റെഡ്ഡി യുടെ അത്ര വന്നില്ല. ഇവനൊക്കെ ഏതാ, അങ്ങനെയൊക്കെ പറയുന്ന നിരവധി കമൻറുകളും ഉണ്ട്.
ഇതൊന്നും ഇവർക്ക് മനസ്സിലാക്കാൻ പറ്റിയിട്ടില്ല എന്ന് തോന്നും. അതേപോലെതന്നെ ചിലർ വന്ന് എടോ ഇത് സ്പൂഫ് ആണ് എന്നൊക്കെ പറഞ്ഞു അവർക്ക് മറുപടി നൽകുന്നുണ്ട്. സിനിമയിൽ ദുൽഖറിൻറെ ഒരു സീൻ ഉണ്ടായിരുന്നല്ലോ. ആ സീനിനെ പറ്റിയും ഇങ്ങനെ കമൻറ് വന്നിരുന്നു. ദുൽഖറിൻറെ അടുത്തുപോലും എത്തിയില്ല താൻ ഇങ്ങനെ കളിച്ചിട്ട് ഒന്നും കാര്യം ഇല്ല എന്നാണ് പറഞ്ഞത്.