പ്രാർത്ഥനകൾ വിഫലമായി; മുതിർന്ന സിനിമ നടൻ വിക്രം ഗോഖലെ അന്തരിച്ചു,ആദരാജ്ഞലികൾ നേർന്ന് സിനിമ ലോകം

ആരാധകരുടെ പ്രാർത്ഥനകൾ വിഫലമായി.മുതിർന്ന സിനിമ, സീരിയൽ നടൻ വിക്രം ഗോഖലെ അന്തരിച്ചു.77 വയസായിരുന്നു.

പൂനെ ദീനനാഥ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം വെന്റിലേറ്ററിൽ ആയിരുന്നു.

അവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ആയിരുന്നു താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മോശം ആയതോടെ അദ്ദേഹം മരിച്ചുവെന്ന വാർത്തകൾ നേരത്തെ എത്തിയിരുന്നു.

എന്നാൽ അദ്ദേഹത്തിന്റെ കുടുംബങ്കങ്ങൾ ഇക്കാര്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നലെയാണ് മരണ വാർത്ത എത്തുന്നത്.

അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ‘പര്‍വാന’യാണ് വിക്രം ഗോഖലെയുടെ ആദ്യ ചിത്രം. ശേഷം പിന്നീട് ബോളിവുഡ്, മറാത്തി ചിത്രങ്ങളില്‍ അദ്ദേഹം സജീവമായി.

അഗ്നിപഥ്, ഭൂല്‍ ഭുലയ്യ, നത്സാമ്രാട്ട്, മിഷന്‍ മംഗള്‍, ഗോദാവരി തുടങ്ങിയ നൂറോളം ചിത്രങ്ങളിൽ വിക്രം ഗോഖലെ ശ്രദ്ധേയ വേഷങ്ങളിൽ എത്തി. ‘ബ്രഹ്മാസ്ത്ര’യാണ് അദ്ദേഹം ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.

2013ല്‍ ‘അനുമതി’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുസ്‌കാരവും നടനെ തേടിയെത്തി.

നടനെ കൂടാതെ സംവിധായകനായും താരം അരങ്ങേറിയിരുന്നു.മറാത്തി ചിത്രം ‘ആഗട്ട്’ എന്ന ചിത്രത്തിലൂടെ 2010ല്‍ ആണ് താരം സംവിധായകനായത്.