മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് വിജയരാഘവൻ.മാതൃഭൂമി ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.അമ്പത് വർഷത്തിലെ ഈ അഭിനയ ജീവത്തിലെ ഒരു വലിയ വിഷമത്തെക്കുറിച്ചും വിജയരാഘവന് തുറന്ന് പറയുന്നുണ്ട്. ഭരതൻ, കെ.ജി. ജോർജ്, പദ്മരാജൻ എന്നിവരുടെ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയില്ലെന്നതാണ് തന്റെ ആ വലിയ സംഘടമെന്നാണ് വിജയരാഘവന്‍ വ്യക്തമാക്കുന്നത്. ഗോപി, നെടുമുടി വേണു, തിലകൻ എന്നിവരാണ് വിജയരാഘവന്റെ ഇഷ്ടതാരങ്ങൾ.മമ്മൂട്ടിയെക്കുറിച്ചാണ് ചോദ്യമെങ്കില്‍ ഇത്രയധികം പരിശ്രമശാലിയായ മറ്റൊരു നടനെ കണ്ടിട്ടില്ലെന്നാണ് വിജയരാഘവന്റെ ഉത്തരം. ഇതുവരെ ഒരു ഔദ്യോഗിക അംഗീകാരവും കിട്ടിയിട്ടില്ലെങ്കിലും അതില്‍ യാതൊരു വിഷമവും മലയാളികുടെ ഈ പ്രിയപ്പെട്ട താരത്തിനില്ല. എൻ.എൻ. പിള്ളയുടെ മകനായി പിറന്നതാണ് ഏറ്റവുംവലിയ ഭാഗ്യം. സിനിമ എനിക്ക് എല്ലാം തന്നു. എത്രയോ ലക്ഷം ആളുകൾ എന്നെ തിരിച്ചറിയുന്നു. സിനിമ കാരണം സുഖമായി ജീവിക്കുന്നു. അതുകൊണ്ട് തന്നെ താന്‍ വലിയ ഭാഗ്യവാനാണെന്നും അദ്ദേഹം ആവർത്തിക്കുന്നു.
അതെ സമയം 1973 ലാണ് ക്രോസ് ബെൽറ്റ് മണിയുടെ കാപാലിക എന്ന സിനിമയിലൂടെ ആദ്യമായി വിജയാരഘവന്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അവിടുന്ന് ഇങ്ങോട്ട് വേഷപ്പകർച്ചകള്‍ കൊണ്ട് നിറഞ്ഞാടിയ അമ്പത് വർഷങ്ങള്‍.അതെ സമയം ഒൻപതുവർഷത്തിനുശേഷമാണ് പിന്നീട് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത എന്ന സിനിമയായിരുന്നു അത്. ഒരു സീന്‍ മാത്രമുള്ള വേഷമായിരുന്നു. എന്നാല്‍ തൊട്ടടുത്ത വർഷം നായക വേഷത്തില്‍ അരങ്ങേറ്റം കുറിച്ചു. കലാസംവിധായകനായിരുന്ന എസ്. കൊന്നനാട് സംവിധാനംചെയ്ത സുറുമയിട്ട കണ്ണുകളായിരുന്നു ആ ചിത്രം.മറ്റൊന്ന്, ആയിരം രൂപയായിരുന്നു ആദ്യ സിനിമയിലെ വേഷത്തിന് ലഭിച്ച അഡ്വാന്‍സ്. നായകവേഷത്തിലെ അരങ്ങേറ്റ ചിത്രം പരാജയമായിരുന്നു. പിന്നീട് ഏറെനാള്‍ ശ്രദ്ധിക്കപ്പെടുന്നതും അല്ലാത്തതുമായ വേഷങ്ങള്‍.