സ്ക്രീനിലെ പ്രകടനങ്ങള്‍ക്കും അപ്പുറത്ത് യഥാര്‍ത്ഥ ജീവിതത്തില്‍ താരങ്ങള്‍ എങ്ങനെയാണെന്നറിയാനും പ്രേക്ഷകര്‍ക്ക് താല്പര്യമാണ്. കുടുംബ വിശേഷങ്ങളെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ താരങ്ങള്‍ തുറന്നുപറയാറുണ്ട്. താരങ്ങളുടെ ജീവിതപങ്കാളികളെക്കുറിച്ചറിയാനും ആരാധകര്‍ക്ക് താല്പര്യമാണ്. സിനിമയില്‍ അഭിനയിക്കാതെ തന്നെ സെലിബ്രിറ്റികളായി മാറാറുണ്ട് ഇവര്‍. തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളായ ഇളയ ദളപതിയുടെ ഭാര്യയായ സംഗീതയെ അറിയാത്തവര്‍ വിരളമാണ്. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് സംഗീത നല്‍കുന്നത്. ഭാര്യയെക്കുറിച്ച് വിജയ് യും വാചാലനാവാറുണ്ട്.
അറിയപ്പെടുന്ന സെലിബ്രിറ്റിയുടെ ഭാര്യയാണെങ്കിലും പൊതുവേദികളിലോ സിനിമാ പരിപാടികളിലോ ഒന്നും സംഗീതയെ കാണാറില്ല. അപൂര്‍വ്വമായി മാത്രമേ താരപത്നി ഇത്തരത്തിലുള്ള ചടങ്ങുകളില്‍ പങ്കെടുക്കാറുള്ളൂ. അടുത്തിടെ നടന്ന ഗലാട്ട അവാര്‍ഡ്സില്‍ പങ്കെടുക്കാനായി സംഗീത എത്തിയിരുന്നു. ആ വരവ് വെറുതെയായിരുന്നില്ല. സിമ്രാനായിരുന്നു സംഗീതയെ വേദിയിലേക്ക് ക്ഷണിച്ചത്. അണ്ഹെറാള്ഡ് വിമന്‍ അവാര്‍ഡ് ലഭിച്ചത് സംഗീതയ്ക്കായിരുന്നു. കറുത്ത നിറത്തിലുള്ള ചുരിദാറണിഞ്ഞായിരുന്നു സംഗീതയെത്തിയത്. പുരസ്കാരം സ്വീകരിച്ചതിന് ശേഷം സിമ്രാനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തായിരുന്നു സംഗീത മടങ്ങിയത്. എല്ലാവരോടും താന്‍ നന്ദി പറയുന്നുവെന്നും സംഗീത പറഞ്ഞിരുന്നു. അവാര്‍ഡ് സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്യൂട്ട് പുഞ്ചിരിയുമായുള്ള സംഗീതയുടെ വരവില്‍ ആരാധകരും സന്തോഷത്തിലാണ്. വ്യത്യസ്തമായ സിനിമകളുമായി വിജയ് മുന്നേറുമ്പോള്‍ മക്കളുടെ കാര്യങ്ങളും മറ്റ് വിഷയങ്ങളുമൊക്കെ നോക്കുന്നത് സംഗീതയാണ്. ഇതേക്കുറിച്ച് വിജയ് തന്നെ തുറന്നുപറഞ്ഞിരുന്നു.
കടപ്പാട്