കൊറോണ കാലത്ത് നമ്മളുടെ പ്രിയപ്പെട്ടവർ നമ്മുടെ കൂടെ ഇല്ലങ്കിൽ അത് വലിയ സങ്കടത്തിനു കാരണമാകും. കൊറോണ് സാഹചര്യത്തില്‍ സിനിമ രംഗം ഒന്നടങ്കം തന്നെ നിശ്ചലമായതോടെ വീട്ടില്‍ തന്നെയാണ് എല്ലാ താരങ്ങളും. തമിഴ് സൂപ്പര്‍താരം ദളപതി വിജയ്. ഭാര്യയ്ക്കും മകളോടുമൊപ്പം ചെന്നൈയിലാണ് ഉള്ളത്. എന്നാല്‍ വീട്ടില്‍ സുരക്ഷിതനായിരിക്കുമ്ബോഴും ആശങ്കയിലാണ് വിജയ്.
മകനെ കുറിച്ചോര്‍ത്താണ് വിജയ്‌യുടെ ആശങ്ക. വിജയ്യുടെ മകന്‍ ജെയ്സണ്‍ സഞ്ജയ് കാനഡയിലാണ്. അതിനാല്‍ വിജയ് ഏറെ മനപ്രയാസത്തിലാണെന്ന് നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു. കാനഡയില്‍ ഫിലിം സ്റ്റഡീസ് പഠിക്കുകയാണ് ജെയ്‌സണ്‍.
ജെയ്‌സണ്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ധ്രുവ് വിക്രമിനെയും ജെയ്സണ്‍ സഞ്ജയെയും നായകന്‍മാരാക്കി സംവിധായകന്‍ ശങ്കര്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഹ്രസ്വ ചിത്രങ്ങളിലും മറ്റും ജെയ്‌സണ്‍ അഭിനയിച്ചിട്ടുണ്ട്.