തമിഴ് സൂപ്പർ സ്റ്റാർ വിജയുടെ മകൻ ജെയ്സണ്‍ ക്യാനഡയിൽ കുടുങ്ങിയതിന്റെ വിഷമത്തിലാണ് ഇളയദളപതി വിജയ്. കൊറോണ ഭീതിക്കിടയിൽ ആയതുകൊണ്ടാണ് താരത്തിന് ഇത്ര വിഷമവും ടെൻഷനും. ജെയ്സണ്‍ പഠന വിഷയവുമായി ബന്ധപ്പെട്ടാണ് ക്യാനഡയിൽ ഉള്ളത്.
ഇപ്പോൾ താര പുത്രൻ തിരികെ നാട്ടിലേക്ക് വരാൻ പറ്റാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. വിജയ് ആശങ്കയിലാണെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ വിജയുടെ സുഹൃത്തും സൂപ്പര്‍താരവുമായ അജിത്ത് ആശ്വാസവാക്കുകളുമായി താരത്തെ ഫോണില്‍ വിളിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
വിജയിയും അജിത്തും സൂപ്പർ ഹീറോസ് എന്നതിലുപരി അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. വിജയിനെ ഫോണില്‍ വിളിച്ച അജിത്ത് മകന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും കാനഡയിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചോദിക്കുകയും ചെയ്തു. മകന് സുരക്ഷിതനാണെന്നും ബന്ധുക്കള്ക്കൊപ്പമാണെന്നും വിജയ് അറിയിച്ചിട്ടുണ്ട്. ഇത് ആദ്യമായിട്ടല്ല ഇരുവരും ഫോണില്‍ ബന്ധപ്പെടുന്നത്.
തുടർ പഠനത്തിനാണ് ജെയ്സണ്‍ സഞ്ജയ് കാനഡയിലേക്ക് പോയത്. കാനഡയില്‍ രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് വിജയിനെ ഭയപ്പാടിലാക്കിയിരിക്കുന്നത്. തമിഴ് സിനിമയിലെ മുതിര്‍ന്ന സംവിധായകരില്‍ ഒരാളായിരുന്ന മുത്തച്ഛന് എസ് എ ചന്ദ്രസേഖറിന്റേയും അച്ഛന്റെയും പാത പിന്തുടര്ന്ന് സിനിമയിലേക്ക് തന്നെയാണ് ജെയ്സണിന്റെ യാത്ര. കാനഡയില്‍ ഫിലിം സ്റ്റഡീസാണ് താരം പഠിക്കുന്നത്.